25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വന്യമൃഗത്തിന്റെ ആക്രമണത്തിൽ പോത്തിന് പരിക്ക്
Uncategorized

വന്യമൃഗത്തിന്റെ ആക്രമണത്തിൽ പോത്തിന് പരിക്ക്


തലപ്പുഴ: തലപ്പുഴ മക്കിമലയിൽ വന്യമൃഗത്തിൻ്റെ ആക്രമണത്തിൽ ഒമ്പത് മാസം പ്രായമുള്ള പോത്തിന് പരിക്ക്. മക്കി‌മല മേലെ തലപ്പുഴ കോളനിയിലെ സുരേഷ് ബാബുവിൻ്റെ പോത്തിനെയാണ് വന്യജീവി ആക്രമിച്ചത്. മുറിവിന്റെ സ്വഭാവം കണ്ട് ആക്രമിച്ചത് പുലിയാകാൻ സാധ്യതയുള്ളതായി വനപാലകർ പറഞ്ഞതായി വീട്ടുകാർ പറഞ്ഞു. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. ശബ്ദം കേട്ട വീട്ടുകാർ വാതിൽ തുറന്നു നോക്കുമ്പോൾ വന്യജീവി ഓടുന്നതായി കണ്ടു. പോത്ത് കയർ പൊട്ടിച്ച് ഓടിയതിനാലാണ് പോത്തിന് ജീവൻ തിരിച്ചു കിട്ടിയത് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി.മക്കിമലയിലും പരിസര പ്രദേശങ്ങളിലും കാട്ടാനയുടെ ശല്യവും രൂക്ഷമാണ്.

Related posts

പൗരത്വനിയമ ഭേദഗതിക്ക് തത്കാലം സ്റ്റേ ഇല്ല, കേന്ദ്രത്തിന് മറുപടി നല്‍കാന്‍ മൂന്നാഴ്ച്ച , ഏപ്രിൽ 9ന് വീണ്ടും വാദം

Aswathi Kottiyoor

കൊടി നീക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ കൈവെട്ടും; പരസ്യമായി ഭീഷണി മുഴക്കി സിപിഎം നേതാവ്

Aswathi Kottiyoor

പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പാതയോര ശുചീകരണം പതിനഞ്ചാം വാര്‍ഡ് തല ഉദ്ഘാടനം

Aswathi Kottiyoor
WordPress Image Lightbox