ആലപ്പുഴ: ആലപ്പുഴ തോട്ടപ്പള്ളിയിലെ സിഎംആർഎല്ലിന്‍റെ കരിമണൽ ഖനനം ചോദ്യം ചെയ്തുള്ള ഹർജി ലോകായുക്ത ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. 99 കോടിയോളം രൂപയുടെ കരിമണൽ അനധികൃതമായി സിഎംആർഎൽ കടത്തി എന്നാണ് പരാതി. തോട്ടപ്പള്ളിയിൽ നിന്ന് 10 ലക്ഷത്തോളം ടൺ കരിമണൽ സിഎംആർഎൽ കടത്തിയെന്ന് ഹർജിയിൽ ആരോപണം ഉണ്ട്. കരിമണൽ എടുക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ആവശ്യം. കെഎംഎംഎല്ലിന്‍റെയും സംസ്ഥാന സർക്കാരിന്‍റെ വാദമാണ് ഇന്ന് നടക്കുന്നത്. മത്സ്യബന്ധന തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡൻറ് എസ് സീതിലാലാണ് പരാതിക്കാരൻ. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉപലോകായുക്ത ഹാറൂൺ അൽ റഷീദ് എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.