ചെർപ്പുളശ്ശേരി സ്വദേശിനിയെയാണ് പ്രതി ആക്രമിച്ചത്. യുവതി വീട്ടിലേക്ക് നടന്നു പോകുന്ന വഴിക്ക് പിടിച്ച് നിർത്തി ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ കയറിപ്പിടിക്കുകയായിരുന്നുവെന്ന് പ്രൊസിക്യൂഷൻ കോടതിയിൽ വാദിച്ചു. ചെർപ്പുളശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈ.എസ്.പിമാരായ ആർ സുനീഷ് കുമാർ, എൻ. മുരളീധരൻ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എസ്‍സിപിഒ സുനിൽകുമാർ അന്വേഷണത്തിന് സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് പി ജയൻ ഹാജരായി. എസ്‍സിപിഒ സുഭാഷിണി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
- Home
- Uncategorized
- വീട്ടമ്മയെ പൊതുസ്ഥലത്തുവച്ച് കയറിപ്പിടിച്ചു, യുവാവിന് ആറുമാസം തടവും പിഴയും
previous post