21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • 13 ഇനം സാധനങ്ങൾക്ക് അന്ന് 680 രൂപ, ഇപ്പോഴത് 940! സപ്ലൈകോ വിലവർധന കണക്കുകളിങ്ങനെ…
Uncategorized

13 ഇനം സാധനങ്ങൾക്ക് അന്ന് 680 രൂപ, ഇപ്പോഴത് 940! സപ്ലൈകോ വിലവർധന കണക്കുകളിങ്ങനെ…

തിരുവനന്തപുരം:ജനങ്ങൾക്ക് ഇരുട്ടടിയേൽപിച്ചാണ് സപ്ളൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില സർക്കാർ കൂട്ടിയത്. മൂന്ന് രൂപ മുതൽ 46 രൂപവരെയാണ് കൂടിയത്. സബ് സിഡി 35 ശതമാനമാക്കി കുറച്ചതോടെ തുവരപരിപ്പിന് 46 രൂപയും മുളകിനും നാല്പത്തിനാലര രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്.

പൊതുവിപണിയിലെ പൊള്ളും വിലക്കാലത്ത് പാവങ്ങൾക്കുണ്ടായിരുന്ന ആശ്വാസമാണ് നഷ്ടമാകുന്നത്. സപ്ളൈകോയിലും ഇനി അവശ്യസാധനങ്ങൾക്ക് വലിയ വില കൊടുക്കണം. 37.50 രൂപയുണ്ടായിരുന്ന അര കിലോ മുളകിന് ഇനി 82 രൂപ നൽകണം. തുവര പരിപ്പ് ഒരു കിലോക്ക് കൂടിയത് 46 രൂപ.വൻപയറിന് 31 രൂപയും വൻ കടലക്ക് 27 രൂപയും ഉഴുന്നിന് 29 രൂപയും ചെറുപയറിന് 19 രൂപയുമാണ് കൂടിയത്. ജയ അരിക്കു് 4 രൂപയും കുറവക്കും മട്ട അരിക്കും 5 രൂപ വീതവും കൂടി. മൂന്ന് രൂപ അധികം നൽകണം ഇനി പച്ചരി കിട്ടാൻ. 13 ഇനം സാധനങ്ങളുടെയും സബ് സിഡി 35 ശതമാനമാക്കി കുറക്കണമെന്ന വിദഗ്ധസമിതി ശുപാർശ അംഗീകരിച്ചുകൊണ്ടാണ് സർക്കാർ വിലകൂട്ടിയത്.

13 ഇനം സാധനങ്ങൾ കിട്ടാൻ നേരത്തെ 680 രൂപ മതിയായിരുന്നെങ്കിൽ ഇന് 940 രൂപ കൊടുക്കണം. 2016ൽ അധികാരമേറ്റ ഇടത് സർക്കാർ അഞ്ച് വർഷം വരെ സബ്സിഡി സാധനങ്ങൾക്ക് വിലകൂട്ടില്ലെന്നായിരുന്നു പ്രഖ്യാപിച്ചത്. അതിന് ശേഷവും വിലയിൽ തൊടാത്തത് ക്രെഡിറ്റായി മുഖ്യമന്ത്രി അടക്കം എടുത്തുപറഞ്ഞിരുന്നു. വിപണിയിൽ ഇടപെട്ടതിന് സപ്ളൈകോക്കുള്ള വൻകുടിശ്ശിക നികത്താൻ സർക്കാറിന് പണമില്ലാത്തതിനാലാണ് ജനത്തിന്റെ വയറ്റത്തടിച്ചുള്ള വിലകൂട്ടലിന് സർക്കാർ അനുമതി നൽകിയത്.

Related posts

തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്നുകിട്ടിയ ഉഴുന്നുവടയിൽ ബ്ലേഡ് ; ഹോട്ടൽ അടപ്പിച്ചു

Aswathi Kottiyoor

കോട്ടയത്ത് ഓടുന്ന ട്രെയിനിൽ നിന്നും യുവാവ് പുറത്തേക്ക് ചാടി

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് മുതല്‍ അഞ്ച് ദിവസം മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Aswathi Kottiyoor
WordPress Image Lightbox