കൂടുതൽ ചൂട് അനുഭവപ്പെട്ടത്. 40 ഡിഗ്രി സെൽഷ്യസാണ് അന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ താപ നിരീക്ഷണമാപിനിയിൽ രേഖപ്പെടുത്തിയത്. കണ്ണൂർ വിമാനത്താ വളത്തിലാണ് ഇത് രേഖപ്പെടുത്തിയത്. ബുധനാഴ്ചത്തെ താപനില 38.1 ഡിഗ്രി സെൽഷ്യസ്. സംസ്ഥാനത്ത് കണ്ണൂരിന് സമാനമായി ഉഷ്ണം രേഖപ്പെടുത്തിയ ജില്ലകൾ കുറവാണ്. കണ്ണൂരിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയ കണക്കാണിത്. ഒരാഴ്‌ചയായി ചെമ്പേരിയിൽ 40 ഡിഗ്രി സെൽഷ്യസും ഇരിക്കൂർ, അയ്യൻകുന്ന്,
ചെറുതാഴം എന്നിവിടങ്ങളിൽ 39 ഡിഗ്രിയും ചൂട് രേഖപ്പെടുത്തിയതായി അനൗദ്യോഗിക കണക്കുണ്ട്. രാത്രി വൈകും വരെ താപ നില ഉയർന്ന അവസ്ഥയിലാണ്. എന്നാൽ അതിരാവിലെ കുത്തനെ താഴുന്ന പ്രവണതയുമുണ്ട്. ചെമ്പേരിയിൽ പുലർച്ചെയുള്ള താപനില 18 ഡിഗ്രി സെൽഷ്യസ് വരെ കുറയുന്നുണ്ട്. മറ്റിടങ്ങളിൽ പുലർച്ചെയുള്ള താപനില 19-22 സെൽഷ്യസിനിടയിലാണ്.
ഈ വർഷം ജനുവരിയിൽ അപ്രതീക്ഷിതമായി രണ്ടാഴ്ചയോളം മഴയുണ്ടായതിനാൽ കടുത്ത ഉഷ്ണത്തിന് അൽപ്പം ശമനമുണ്ടായി.
കാലാവാസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി വൃശ്ചികത്തിൽ കാര്യമായി തണുപ്പ് അനുഭവപ്പെട്ടില്ല. അതിനാൽ കുംഭത്തിലും തണുപ്പ് തുടരാനിടയുണ്ട്. കഴിഞ്ഞ വർഷവും കുംഭത്തിൽ തണുപ്പ് അനുഭവപ്പെട്ടിരുന്നു. കുംഭമാണ് സാധരണ വേനൽച്ചൂട് കൂടുന്ന മാസം.ശാന്തസമുദ്രത്തിൽ എൽനിനോ പ്രതിഭാസമുള്ളതിനാൽ ഇത്തവണ ചൂട് കൂടുമെന്നാണ്പ്രവചനം. ഫെബ്രുവരിയോടെ ചൂട് കടുക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ വർഷമാണ് രാജ്യത്തിൻ്റെ മുഴുവൻ പ്രദേശങ്ങളിലും ഔദ്യോഗികമായും അനൗദ്യോഗികമായും താപനില രേഖ പ്പെടുത്തുന്ന മാപിനികൾസ്ഥാപിച്ചത്.