26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ‘ചർച്ചയിൽ നിർമ്മല സീതാരാമൻ ഇല്ലാത്തത് പ്രശ്നമല്ല, വലിയ പ്രതീക്ഷയിലാണ് പങ്കെടുക്കുന്നത്’: കെ എൻ ബാലഗോപാൽ
Uncategorized

‘ചർച്ചയിൽ നിർമ്മല സീതാരാമൻ ഇല്ലാത്തത് പ്രശ്നമല്ല, വലിയ പ്രതീക്ഷയിലാണ് പങ്കെടുക്കുന്നത്’: കെ എൻ ബാലഗോപാൽ

ദില്ലി: വലിയ പ്രതീക്ഷയിലാണ് കേന്ദ്രവുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ചർച്ചയിൽ നിർമ്മല സീതരാമൻ ഇല്ലാത്തത് പ്രശ്നമല്ല. ഉത്തരവാദിത്തപ്പെട്ടവരുമായാണ് ചർച്ച നടക്കുന്നത്. കോടതിയുടെ ഇടപെടൽ ഫെഡറലിസത്തിന് പ്രാമുഖ്യം നൽകി ഉള്ളതാണെന്നും ദില്ലിയിൽ കേന്ദ്രവുമായുള്ള ചർച്ചക്കെത്തിയ മന്ത്രി പറഞ്ഞു. കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്രവും കേരള സർക്കാരും തമ്മിലുള്ള ചർച്ച ഇന്ന് വൈകുന്നേരം നാല് മണിക്കാണ് നടക്കുക.

കേന്ദ്രത്തിന്റെ നാലംഗ സമിതി ആണ് ചർച്ച നടത്തുക. കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിൽ കേന്ദ്രവും കേരളവും തമ്മില്‍ ആദ്യം ചര്‍ച്ച നടത്തണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ചര്‍ച്ചയ്ക്കായി കേരളം സമിതി രൂപീകരിച്ചത്. ധനമന്ത്രിയ്ക്ക് പുറമെ മുഖ്യമന്ത്രിയുടെ ചീഫ്‌ പ്രിൻസിപ്പൽ സെക്രട്ടറി കെ.എം എബ്രഹാം, ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്ര കുമാർ അഗർവാൾ, അഡ്വ.ജനറൽ കെ.ഗോപാലകൃഷ്‌ണ കുറുപ്പ് എന്നിവരാണ് സംഘത്തിലുള്ളത്.

Related posts

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീംകോടതി

Aswathi Kottiyoor

അപകടം: ഇടുക്കിയിൽ 2 വിനോദസഞ്ചാരികളും പെരുമ്പാവൂരിൽ കാര്‍ യാത്രക്കാരനായ യുവാവും കൊല്ലപ്പെട്ടു

Aswathi Kottiyoor

പോക്‌സോ കേസ്: ചിത്രദുര്‍ഗ മുന്‍മഠാധിപതി വീണ്ടും അറസ്റ്റില്‍, കോടതി ഇടപെടലിന് ശേഷം വിട്ടയച്ചു

Aswathi Kottiyoor
WordPress Image Lightbox