22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ‘ഗുണ്ടാ നേതാവിന്‍റെ വിവാഹം നടത്താൻ ഇടനിലക്കാരനായി ആള്‍മാറാട്ടം’, വിചിത്ര പരാതിയിൽ സിപിഎം നേതാവിനെതിരെ അന്വേഷണം
Uncategorized

‘ഗുണ്ടാ നേതാവിന്‍റെ വിവാഹം നടത്താൻ ഇടനിലക്കാരനായി ആള്‍മാറാട്ടം’, വിചിത്ര പരാതിയിൽ സിപിഎം നേതാവിനെതിരെ അന്വേഷണം

പത്തനംതിട്ട: ഗുണ്ടാ നേതാവിന്‍റെ വിവാഹം നടത്താൻ ഇടനിലക്കാരനായി ആള്‍മാറാട്ടം നടത്തിയെന്ന വിചിത്ര പരാതിയിൽ സിപിഎം നേതാവിനെതിരെ പാര്‍ട്ടി അന്വേഷണം. സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി അംഗം പ്രകാശ് ബാബുവിനെതിരെയാണ് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ പേരിൽ ആൾമാറാട്ടം നടത്തി വിവാഹത്തിന് ഇടനിലക്കാരനായി നിന്നുവെന്നാണ് ആരോപണം.

തിരുവല്ല ഏരിയ കമ്മിറ്റി അംഗമായ നേതാവ് ലോക്കല്‍ സെക്രട്ടറിയാണെന്ന് പറഞ്ഞ് ഗുണ്ടാ നേതാവിന്‍റെ വിവാഹം നടത്താൻ ഇടനിലക്കാരനായി നിന്നുവെന്നാണ് പരാതി. ഏരിയ സെക്രട്ടറി നേരിട്ട് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി അന്വേഷിച്ചപ്പോഴാണ് ആള്‍മാറാട്ടത്തെക്കുറിച്ച് അറിഞ്ഞത്. ഈ സംഭവത്തിന് പിന്നാലെയാണ് സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി അംഗം പ്രകാശ് ബാബുവിനെതിരെ പാര്‍ട്ടി അന്വേഷണം ആരംഭിച്ചത്. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ നിലവിൽ പാർട്ടി അന്വേഷണം നേരിടുന്ന ആളാണ് പ്രകാശ് ബാബു.

Related posts

കോവിഡ് : രാജ്യത്ത് ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 4000ത്തിലധികം കേസുകള്‍

Aswathi Kottiyoor

ദേശഭക്തി ഗാന മത്സരവും ജീൻ ഹെൻറി ഡ്യുനാന്റ് അനുസ്മരണ ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു.

Aswathi Kottiyoor

മരുമകൾ നേരത്തെ അമ്മയായത് ഇഷ്ടമായില്ല, മകന്‍റെ കുഞ്ഞിനെ കൊലപ്പെടുത്തി മുത്തശ്ശി

Aswathi Kottiyoor
WordPress Image Lightbox