20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • കാര ചാത്തോത്ത് കനാൽ പാലം തകർന്നു; പ്രദേശവാസികൾക്ക് യാത്ര ദുരിതം.
Uncategorized

കാര ചാത്തോത്ത് കനാൽ പാലം തകർന്നു; പ്രദേശവാസികൾക്ക് യാത്ര ദുരിതം.

മട്ടന്നൂർ:പഴശ്ശി കനാലിന് കുറുകെയുള്ള കാരയിലെ ചാത്തോത്ത് കനാൽപ്പാലം തകർന്നു. വ്യാഴാഴ്ച പുലർച്ചെയാണ് നടപ്പാലത്തിന്റെ പകുതിഭാഗം തകർന്നു വീണത്. 52 വർഷത്തോളം പഴക്കമുള്ള കനാൽപ്പാലം തകർന്നതോടെ കാര, തെളുപ്പ് ഭാഗങ്ങളിലെ നാട്ടുകാർ യാത്രാദുരിതത്തിലായി. കനാൽ കടക്കാൻ മുക്കാൽ കിലോമീറ്ററോറം ദൂരെയുള്ള അടുത്ത പാലം വഴി പോകേണ്ട സ്ഥിതിയാണ്.
12 മീറ്ററോളം നീളമുള്ള പാലമാണ് തകർന്നത്. കൈവരികളും മറ്റും തകർന്ന പാലം വർഷങ്ങളായി അപകടഭീഷണിയിലായിരുന്നു.

കയനി യു.പി. സ്‌കൂൾ, തെളുപ്പ് അങ്കണവാടി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകുന്ന വിദ്യാർഥികളും യാത്രാക്ലേശത്തിലായി. തെളുപ്പ് ഭാഗത്തേക്ക് ബസ് സർവീസ് ഇല്ലാത്തതിനാൽ കനാലിന്റെ മറുഭാഗത്ത് ബസ്സിറങ്ങി പാലം വഴിയാണ് ആളുകൾ വീടുകളിലെത്താറുള്ളത്. പാലം തകർന്നതോടെ തെളുപ്പ് ഭാഗം ഒറ്റപ്പെട്ട നിലയിലാണ്.
പഴശ്ശി കനാലിന്റെ സമീപത്തെ പല കനാൽപ്പാലങ്ങളും പഴകി അപകടഭീഷണിയിലാണ്. പ്രദേശവാസികൾക്ക് വലിയ സുരക്ഷാഭീഷണിയാണ് ഇതുണ്ടാക്കുന്നത്. സമീപത്തുള്ള കനാൽപ്പാലം പുതുക്കിപ്പണിയാൻ ജലസേചനവകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി വരുന്നതിനിടെയാണ് ചാത്തോത്ത് കനാൽപ്പാലം തകർന്നത്.

യാത്രാദുരിതം ഒഴിവാക്കാൻ ജലസേചനവകുപ്പ് ഉടൻ നടപടി സ്വീകരിക്കണമെന്നും തൽക്കാലം യാത്രാമാർഗ്ഗമൊരുക്കാനുള്ള ശ്രമം നടത്തി വരികയാണെന്നും സ്ഥലം സന്ദർശിച്ച കീഴല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.അനിൽ കുമാർ പറഞ്ഞു. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് മാത്രമേ പ്രവൃത്തി നടത്താൻ സാധിക്കുകയുള്ളൂവെന്നും വകുപ്പിന് വിശദമായ റിപ്പോർട്ട് നൽകുമെന്നും സ്ഥലത്തെത്തിയ ജലസേചനവകുപ്പ് കനാൽവിഭാഗം അസി. എൻജിനീയർ സിയാദ് പറഞ്ഞു.

Related posts

സമരം ഒത്തുതീർപ്പായതോടെ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ ജോലിയിലേക്ക്; വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

Aswathi Kottiyoor

താൽക്കാലിക അധ്യാപകരെ നിയമിക്കാൻ സ്കൂളുകൾക്ക് അനുമതി നൽകിയത് എന്തിന് ? കാരണം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി

കണ്ണൂരിൽ പൊലീസിനെ കണ്ട് പുഴയിൽ ചാടിയ ലോറി ഡ്രൈവറായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി: പ്രതിഷേധിച്ച് നാട്ടുകാർ

Aswathi Kottiyoor
WordPress Image Lightbox