24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മകൾ കൈക്കൂലി വാങ്ങുന്നതിന് അച്ഛൻ നിയമങ്ങൾ അനുകൂലമാക്കുന്നു’; മാസപ്പടി വിവാദത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ
Uncategorized

മകൾ കൈക്കൂലി വാങ്ങുന്നതിന് അച്ഛൻ നിയമങ്ങൾ അനുകൂലമാക്കുന്നു’; മാസപ്പടി വിവാദത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ രൂക്ഷഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. സംസ്ഥാനം കണ്ടതിൽ വെച്ച് ഏറ്റവും വലിയ കൊള്ളയാണ് മാസപ്പടി വിവാദമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കരിമണൽ കമ്പനിയുടെ കരാർ റദ്ദാക്കാൻ കേന്ദ്ര സർക്കാർ നിയമം വന്നതിന് ശേഷം 4 വർഷം കാത്തിരുന്നു. മകൾ കൈക്കൂലി വാങ്ങുന്നതിന് അച്ഛൻ നിയമങ്ങൾ അനുകൂലമാക്കുന്നു. 2019 മുതൽ ഫയൽ മുന്നിൽ വന്നിട്ടും പിണറായി നടപടി എടുത്തില്ലെന്നും വി മുരളീധരൻ വിമർശിച്ചു.

വന്യജീവി ആക്രമണ വിഷയത്തിൽ നിയമസഭയിലെ പ്രമേയത്തിനെതിരെയും കേന്ദ്രമന്ത്രി വിമർശനമുന്നയിച്ചു. പ്രമേയം കേരള നിയമസഭയെ അപഹാസ്യമാക്കുന്നതെന്നും വി.മുരളീധരൻ പറഞ്ഞു. ഭരണ പ്രതിപക്ഷ പാർട്ടികൾ മുൻപും പ്രമേയം പാസാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയും വന മന്ത്രിയും എന്തിനാണ് ഭരിക്കാനിരിക്കുന്നതെന്നും കേന്ദ്ര ഭേദഗതിയിൽ എന്ന് മാറ്റമാണ് വേണ്ടതെന്നും വി മുരളീധരൻ ചോദിച്ചു. 32 കോടി രൂപ കേന്ദ്രം നൽകി. ആ തുക സംസ്ഥാനം എന്തു ചെയ്തുവെന്നും കേന്ദ്രമന്ത്രി ചോദ്യമുന്നയിച്ചു. 2017 മുതൽ 700 ലേറെ പേരാണ് കൊല്ലപ്പെട്ടത്. കേരളം എന്തു നടപടിയെടുത്തു.വെന്ന് ചോദിച്ച കേന്ദ്രമന്ത്രി കേന്ദ്രത്തിൻ്റെ നിർദേശം നടപ്പിലാക്കിയില്ലെന്നും വിമർശിച്ചു.

Related posts

നിര്‍ണായക തീരുമാനവുമായി ബിസിസിഐ, ചാമ്പ്യൻസ് ട്രോഫിയില്‍ കളിക്കാന്‍ ഇന്ത്യൻ ടീം പാകിസ്ഥാനിലേക്കില്ല

Aswathi Kottiyoor

തൊണ്ടിയില്‍ പാലത്തിന് സമീപം തകര്‍ന്ന റോഡ് അറ്റകുറ്റപണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ തൊണ്ടിയില്‍ യൂണിറ്റ്

Aswathi Kottiyoor

കയർ കഴുത്തിൽ കുടുങ്ങി സ്കൂട്ടർ യാത്രികന്‍റെ മരണം;’ഒരു റിബണെങ്കിലും കെട്ടാമായിരുന്നു, പൊലീസിനെതിരെ കുടുംബം

Aswathi Kottiyoor
WordPress Image Lightbox