*വന്യമൃഗ ശല്യത്താലും കാലഹരണപ്പെട്ട വന നിയമങ്ങളാലും ദുരിതമനുഭവിക്കുന്ന കൊട്ടിയൂർക്കാർക്ക് ഇതിൽ നിന്നും മോചനം ഇല്ലേ!!!!*
കൊട്ടിയൂർ: കാട്ടിൽ നിന്നും വന്യ മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്ന സംഭവങ്ങൾ അടിക്കടി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് .മൃഗങ്ങൾ ഓരോന്നായി ഭീതി പടർത്തുകയും, ജനങ്ങളെ കൊന്നൊടുക്കുകയും, നാടൊന്നാകെ കയ്യടക്കി കൊണ്ടിരിക്കുകയും ആണ്. വയനാട്ടിൽ ഒരാളുടെ ജീവനെടുത്ത കാട്ടാന വനംവകുപ്പിന്റെ മൂക്കിൻ തുമ്പത്ത് വിലസിക്കൊണ്ടിരിക്കുകയാണ്. പന്ന്യാമലയിൽ പിടികൂടിയ കടുവ ജന ജീവിതത്തിന് ഭീതി വിതയ്ക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി ഇതിനെ പിടികൂടുന്നതിനു മുമ്പ് കടുവയെ നേരിട്ട് കണ്ട സാക്ഷികളുടെ പ്രസ്താവനകൾ വാർത്തകളായി വരികയും വനം വകുപ്പിൽ പരാതികളായി പോവുകയും ചെയ്തതാണ്.സ്ഥിരീകരണം ഇല്ലാത്തതുകൊണ്ട് പരാതി കടലാസുകളിൽ ഒതുങ്ങി. ക്യാമറ സ്ഥാപിക്കാം പെട്രോളിങ് നടത്താം എന്ന മോഹന വാഗ്ദാനങ്ങൾ കാറ്റിൽ പാറി. കടുവയെ പിടികൂടി കൂട്ടിലടച്ച് അതിൻറെ മരണവും കേട്ട് സമാധാനിച്ച പന്ന്യാമലവാസികൾക്ക് അടുത്ത ചൂടുള്ള വാർത്ത തൻറെ കൃഷിയിടത്തിൽ പോയ പ്രദേശവാസികൾ കടുവയെ കണ്ടു വനം വകുപ്പ് കാൽപ്പാടുകൾ പരിശോധിച്ചു സ്ഥിരീകരിച്ചു.സ്വസ്ഥമായി ഒന്നു ഉറങ്ങാനോ തന്റെ സ്വന്തം കൃഷിയിടത്തിലെ ആദായം പോലും എടുക്കാനോ,കൃഷി ചെയ്യുവാനോ കൃഷിയെ ആശ്രയിച്ച് കഴിയുന്ന പന്യാമലവാസികൾക്ക് കഴിയുന്നില്ല. ഇതിനൊരു അറുതിയില്ലേ????
തന്റെ നാടും വീടും ഉപേക്ഷിച്ച് ആദിമ മനുഷ്യനെപ്പോലെ കാടുകയറിയേണ്ടി വരുമോ ഭാവിയിൽ!!!?????
*തയ്യാറാക്കിയത്:അശ്വതി കൊട്ടിയൂർ✍️✍️*