മട്ടന്നൂർ : ഹിന്ദി -ഹിന്ദു – ഹിന്ദുസ്ഥാൻ എന്നതാണ് ബി.ജെ.പി.യുടെ ഇപ്പൊഴത്തെ അജണ്ടയെന്ന് ശശി തരൂർ എം.പി. പറഞ്ഞു. നാനാത്വത്തിൽ ഏകത്വം എന്ന രാജ്യത്തിൻ്റെ മഹത്തായ പാരമ്പര്യത്തെ മാറ്റി ഏക ഭാഷ, ഏക മതം, ഏകരാജ്യം എന്ന സങ്കുചിത കാഴ്ചപ്പാടിലേക്ക് ബി.ജെ.പി. എന്ന പാർട്ടിയും കേന്ദ്ര സർക്കാരും ചുരുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മട്ടന്നൂർ നഗരസഭാ ടൗൺ വാർഡ് ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ്.സ്ഥാനാർത്ഥി കെ.വി.ജയചന്ദ്രനെ വിജയിപ്പിക്കുന്നതിനായി നടത്തിയ തെരഞ്ഞെടുപ്പ് കുടുംബയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാർഡ് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ വി.എൻ.മുഹമ്മദ് അധ്യക്ഷനായിരുന്നു. മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി, കെ.പി.സി.സി.മെമ്പർ റിജിൽ മാക്കുറ്റി, യു.ഡി.എഫ്. നേതാക്കളായ സുരേഷ് മാവില, പി.വി. ധനലക്ഷ്മി, എൻ.സി.സുമോദ്, എം.കെ.കുഞ്ഞിക്കണ്ണൻ, വി.കുഞ്ഞിരാമൻ, കെ.മനീഷ്, എ.കെ.രാജേഷ്, ഒ.കെ.പ്രസാദ്, ഫർസിൻ മജീദ്, വി.പി. താജുദ്ദീൻ, റഫീഖ് ബാവോട്ട് പാറ സംസാരിച്ചു. സ്ഥാനാർത്ഥി കെ.വി.ജയചന്ദ്രൻ നന്ദി പറഞ്ഞു.