24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • സൂപ്പര്‍ സംവിധായകന്‍റെ വീട്ടില്‍ കള്ളന്‍, സ്വര്‍ണവും പണവും മോഷ്ടിച്ചു, ദേശീയ അവാര്‍ഡ് തിരികെ നല്‍കി
Uncategorized

സൂപ്പര്‍ സംവിധായകന്‍റെ വീട്ടില്‍ കള്ളന്‍, സ്വര്‍ണവും പണവും മോഷ്ടിച്ചു, ദേശീയ അവാര്‍ഡ് തിരികെ നല്‍കി

ചെന്നൈ: സംവിധായകന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച ദേശീയ പുരസ്കാരം തിരികെ നൽകി കള്ളൻ. തമിഴ് സംവിധായകൻ എം. മണികണ്ഠൻ്റെ മധുര ഉസലംപട്ടിയിലെ വീട്ടിൽ നിന്ന് മോഷ്ടിച്ച മെഡലുകളാണ് കള്ളൻ തിരികെ നൽകിയത്. മെഡലുകളും മാപ്പപേക്ഷിച്ചു കൊണ്ടുള്ള കുറിപ്പും ഒരു പോളിത്തീൻ ബാഗിലാക്കി വീടിന് മുന്നിൽ വയ്ക്കുകയായിരുന്നു. താങ്കളുടെ കഠിനാദ്ധ്വാനത്തിൻ്റെ പ്രതിഫലം തിരിച്ചേൽപ്പിക്കുന്നു എന്നാണ് കുറിപ്പിലുള്ളത്.

മെഡലും സ്വർണ്ണവും വീട്ടിൽ നിന്ന് മോഷണം പോയതിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് നാടകീയ സംഭവം അരങ്ങേറിയത്. അതേസമയം വീട്ടിൽ നിന്ന് മോഷ്ടിച്ച 15 പവൻ സ്വർണാഭരണം, ഒരു ലക്ഷം രൂപ എന്നിവയെ കുറിച്ച് പരാമർശമില്ല. കാക്കാ മുട്ടൈ, കടൈസി വ്യവസായി എന്നീ ചിത്രങ്ങൾക്കാണ് മണികണ്ഠൻ ദേശീയ പുരസ്കാരം സ്വന്തമാക്കിയത്. ഈ പുരസ്കാര മെഡലുകളാണ് കള്ളൻ തിരികെയേൽപ്പിച്ചത്.

Related posts

‘മക്കളെപ്പോലെ പോറ്റിയതാ’; പേവിഷബാധയേറ്റ് ചത്തത് ആറ് പശുക്കള്‍, തെരുവുനായപ്പേടിയിൽ അരിക്കുളം

Aswathi Kottiyoor

പൊലീസിന് നേരെ കല്ലേറ്, എംഎൽഎമാർക്കെതിരെ കുപ്പിയേറ്, ഗോബാക്ക് വിളികൾ, പുൽപ്പളളിയിൽ ലാത്തിച്ചാർജ്ജ്

Aswathi Kottiyoor

‘എന്ത് വിധിയിത്… വല്ലാത്ത ചതിയിത്…’ മലപ്പുറത്തെ കള്ളൻ പിടിയിലായത് എങ്ങനെ എന്നറിഞ്ഞാൽ കാര്യം ക്ലിയറാകും

Aswathi Kottiyoor
WordPress Image Lightbox