24.3 C
Iritty, IN
October 3, 2024
  • Home
  • Uncategorized
  • ‘പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മര്യാദ കാണിച്ചില്ല, പാര്‍ട്ടിയിലെ ശുദ്ധീകരണത്തിന് ശേഷമേ കെപിസിസി ഓഫിസിലേക്കുളളൂ’; നേതൃത്വത്തിനെതിരെ മുല്ലപ്പള്ളി
Uncategorized

‘പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മര്യാദ കാണിച്ചില്ല, പാര്‍ട്ടിയിലെ ശുദ്ധീകരണത്തിന് ശേഷമേ കെപിസിസി ഓഫിസിലേക്കുളളൂ’; നേതൃത്വത്തിനെതിരെ മുല്ലപ്പള്ളി

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കാരണമില്ലാതെയാണ് തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങളാണ് അദ്ദേഹം നേതൃത്വത്തിനെതിരെ തുറന്നടിച്ചത്. സമരാഗ്നി യാത്രയിലേക്ക് തന്നെ ക്ഷണിച്ചില്ല. കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും തന്നോട് മര്യാദ കാണിച്ചില്ല. കോണ്‍ഗ്രസില്‍ ശുദ്ധീകരണം നടന്ന ശേഷം മാത്രമേ ഇനി കെപിസിസി ഓഫീസില്‍ കയറൂവെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കാരണമില്ലാതെ തന്നെ നീക്കിയതിന്റെ നൊമ്പരം ഇപ്പോഴും മനസിലുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വ്യക്തമായ കാരണങ്ങളില്ലാതെയായിരുന്നു ആ തീരുമാനം. പാര്‍ട്ടിയെ സ്‌നേഹിക്കാത്തതുകൊണ്ടാണ് രാജിവയ്ക്കാതിരുന്നത്. പ്രാണനെപ്പോലെയാണ് പാര്‍ട്ടിയെ സ്‌നേഹിക്കുന്നത്. അതുകൊണ്ടാണ് അവഗണനയും അവഹേളനവും സഹിച്ചുകൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തനം നടത്തുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Related posts

തേനീച്ച കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം; മരണം സംഭവിച്ചത് ചികിത്സയിലിരിക്കെ

Aswathi Kottiyoor

ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു

Aswathi Kottiyoor

മാവൂരിൽ പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox