• Home
  • Uncategorized
  • മീൻപിടിയ്ക്കാൻ പോയി കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും ലഭിച്ചു
Uncategorized

മീൻപിടിയ്ക്കാൻ പോയി കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും ലഭിച്ചു

തിരുവനന്തപുരം: ആറ്റിങ്ങൽ കൊല്ലംപുഴ ഭാഗത്തു വാമനപുരം നദിയിൽ മീൻ പിടിക്കാൻ പോയ രണ്ടുപേരെ കാണാതായ സംഭവത്തിൽ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെടുത്തു. ആറ്റിങ്ങൽ എസിഎസി നഗർ സ്വദേശിയായ സതീഷിന്റെ (34) മൃതദേഹമാണ് കണ്ടെത്തിയത്. ആറ്റിങ്ങൽ വേളാർകുടി സ്വദേശി ഷമീറി (35)ന്റെ മൃതദേഹം ആറ്റിങ്ങൽ ഫയർഫോഴ്സ് കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. സതീഷിന്റെ വാച്ചും വസ്ത്രങ്ങളും കരയിൽ നിന്ന് ഇന്നലെ കണ്ടെടുത്തിരുന്നു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ സതീഷിന്റെ മൃതദേഹവും കണ്ടെത്തി. മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related posts

*പ്രതിഷേധ സദസ്സും പൊതു ജനങ്ങളുടെ പ്രതികരണം രേഖപ്പെടുതലും നടത്തി കെ.സി.വൈ.എം*

Aswathi Kottiyoor

ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി; മരണം 24 ആയി, മരിച്ചവരില്‍ യുവ ശാസ്ത്രജ്ഞയും, സ്കൂളുകൾക്ക് അവധി

Aswathi Kottiyoor

രാഹുലിന്റെ അറസ്റ്റില്‍ പ്രതിഷേധം തണുപ്പിക്കാതെ യൂത്ത് കോണ്‍ഗ്രസ്; ഇന്ന് കളക്ടറേറ്റ് മാര്‍ച്ച്

Aswathi Kottiyoor
WordPress Image Lightbox