24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കേളകം ഗ്രാമപഞ്ചായത്ത് 2024 -25 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു.
Uncategorized

കേളകം ഗ്രാമപഞ്ചായത്ത് 2024 -25 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു.

കേളകം ഗ്രാമ പഞ്ചായത്ത് 2024-25 വർഷത്തേക്കുള്ള ബജറ്റിൽ ടൂറിസം, കായിക വികസനത്തിന് ഊന്നൽ നൽകി. പഞ്ചായത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ അടിസ്ഥാന സൗകര്യങ്ങളൊരുക്കി വികസിപ്പിച്ച് സഞ്ചാരികളെ ആകർഷിക്കുകയും അതുവഴി തൊഴിൽ സാധ്യതകൾ വർധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. പ്ലേ ഫോർ ഹെൽത്തികേളകം പദ്ധതി വികസിപ്പിച്ച് കായിക മേഖലയുടെ വികസനത്തിന് ഊന്നൽ നൽകുകയും കേളകത്തെ സമ്പൂർണകായിക ഗ്രാമമാക്കുക, അതുവഴി ജീവിത ശൈലി രോഗങ്ങൾ കുറയ്ക്കുക എന്നതുമാണ് ലക്ഷ്യം. വന്യമൃഗശല്യം കുറയ്ക്കാൻ 7 കി.മി.ഹാങ്ങിംഗ് ഫെൻസിംഗ്, ദാരിദ്ര്യ ലഘൂകരണം, ആരോഗ്യരംഗം,വനിത, ശിശുവികസനം, വിദ്യാഭ്യാസ മേഖല, പശ്ചാത്തല വികസനം തുടങ്ങിയ മേഖലകളിൽ വികസനം ഉറപ്പുവരുത്തുന്ന. ആകെ
338463642 രൂപ വരവും 335517657 രൂപ ചെലവും 2945985 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസി സണ്ട് തങ്കമ്മ മേലേക്കുറ്റ് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് അധ്യക്ഷനായിരുന്നു. പി എം രമണൻ, കെ സി ജോർജ്, കെ പി ഷാജി, ബാബു, സെക്രട്ടറി പി.കെ.ശശീന്ദ്രൻ അസി.സെക്രട്ടറി കെ.സന്തോഷ് എന്നിവർ പ്രസംഗിച്ചു

Related posts

ഇടുക്കിയില്‍ കൂട്ടമായി നാട്ടിലിറങ്ങി കാട്ടാനകള്‍; എന്തുചെയ്യണം എന്നറിയാതെ നാട്ടുകാര്‍

Aswathi Kottiyoor

പന്തല്ലൂരില്‍ മൂന്ന് വയസുകാരിയെ കൊന്ന പുലി പിടിയിലായി; രണ്ട് തവണ മയക്കുവെടി വച്ചു

Aswathi Kottiyoor

ഉണ്ണി വ്ലോഗ്സിനെതിരായ ജാതി അധിക്ഷേപം: സംവിധായകൻ അനീഷ് അൻവറിനെതിരെ കേസ്

Aswathi Kottiyoor
WordPress Image Lightbox