26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • റോഡിൽ നിന്ന യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു, കുത്തി പരിക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ
Uncategorized

റോഡിൽ നിന്ന യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു, കുത്തി പരിക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ

ഹരിപ്പാട്: യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പള്ളിപ്പാട് മലയിൽ തെക്കതിൽ ബിനേഷ് (39) ആണ് അറസ്റ്റിലായത്. മുട്ടം പനമ്പള്ളി പടീറ്റതിൽ ദിലീപ് (40)ആണ് ആക്രമണത്തിന് ഇരയായത്. വ്യാഴാഴ്ച രാവിലെ 11 മണിക്ക് നങ്ങ്യാർകുളങ്ങര മാവേലിക്കര റോഡിൽ വലിയകുഴി ഷാപ്പിന് സമീപമാണ് സംഭവം നടന്നത്.

റോഡിൽ നിന്ന ദിലീപിനെ, ഷാപ്പിൽ നിന്നും ഇറങ്ങി വന്ന പ്രതി അസഭ്യം പറഞ്ഞുകൊണ്ട് കയ്യിലിരുന്ന ഹെൽമെറ്റ് ദിലീപിന്റെ തലയുടെ പിൻഭാഗത്ത് അടിക്കുകയും അരയിൽ കരുതിയിരുന്ന കത്തികൊണ്ട് ഇടത് ഷോൾഡറിന്റെ താഴെ കുത്തുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ദിലീപ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

കരീലക്കുളങ്ങര എസ് എച്ച് ഒ, എൻ സുനീഷ്, സബ്ബ് ഇൻസ്പെക്ടർമാരായ ബജിത്ത് ലാൽ, ശ്രീകുമാർ, ഷാജി സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുഭാഷ്, ശ്യാംകുമാർ, ലതി, സജിത്ത് കുമാർ, ഷാഫി സിപിഒ രതീഷ് എന്നിവരടങ്ങിയ സംഘംമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

Related posts

പ്രാർത്ഥനയ്ക്കിടെ വൈനിൽ നിന്ന് രൂക്ഷഗന്ധം, പുറത്തായത് വൈദികനെ അപായപ്പെടുത്താനുള്ള ശ്രമം

Aswathi Kottiyoor

‘ഗണപതി ഓകെയാണ്’, എണ്ണപ്പന തോട്ടത്തില്‍ കണ്ടെത്തിയ കാട്ടുകൊമ്പന്‍ സുഖം പ്രാപിക്കുന്നു

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് മുതല്‍ അഞ്ച് ദിവസം മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Aswathi Kottiyoor
WordPress Image Lightbox