പടമലയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിലാണ് പടമല സ്വദേശി അജീഷ് കൊല്ലപ്പെട്ടത്. കാട്ടാനയുടെ ആക്രമണത്തെ തുടര്‍ന്ന് മാനന്തവാടി നഗസഭയിലെ 4 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനവാസമേഖലയിൽ ഇന്നലെ കാട്ടാനയിറങ്ങിയിരുന്നു. വിവരം അറിയിച്ചിട്ടും വനംവകുപ്പ് അനങ്ങിയില്ലെന്ന് വാർഡ് കൗൺസിലർ ടിജി ജോൺസൺ പറഞ്ഞു. ആനയിറങ്ങിയ വിവരം ജനങ്ങളെ ഒരു അനൗൺസ്മെന്റിലൂടെ പോലും വനംവകുപ്പ് അറിയിച്ചില്ലെന്നാണ് പൊതുപ്രവർത്തകനായ നിശാന്ത് പറയുന്നത്.
- Home
- Uncategorized
- ജീവനെടുത്ത് കാട്ടാന, മാനന്തവാടിയിൽ പ്രതിഷേധം കനക്കുന്നു; അജീഷിന്‍റെ മൃതദേഹവുമായി നാട്ടുകാരുടെ രോഷപ്രകടനം