അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനം നടത്തിയ യുവാവിന്റെ കാർ പൊലീസ് പിടികൂടിയിരുന്നു. മൂന്നാഴ്ചയ്ക്ക് മുൻപായിരുന്നു സംഭവം. ഈ സംഭവത്തേക്കുറിച്ച് പൊലീസ് യുവാവിന്റെ പൊലീസുകാരനായ പിതാവിനെ അറിയിച്ചിരുന്നു. ക്ഷുഭിതനായ പിതാവ് തരുൺ കുമാറിന്റെ മുഖത്തടിച്ചിരുന്നു. ഇതിൽ പ്രകോപിതനായ യുവാവാണ് പൊലീസ് ഉദ്യോഗസ്ഥനെ എസ്യുവി ഉപയോഗിച്ച് ആക്രമിച്ചത്.
വയറിനും കാൽമുട്ടിനുമാണ് എസിപി വരുൺ ദാഹിയയ്ക്ക് പരിക്കേറ്റത്. ഇദ്ദേഹം ചികിത്സയിൽ തുടരുകയാണ്. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 17നാണ് സാഹസിക ഡ്രൈംവിംഗിന് പൊലീസ് പിടികൂടിയത്. രാത്രി പെട്രോളിംഗിന് ഇടയിലായിരുന്നു ഇത്. ഗുരുഗ്രാം സ്പെഷ്യൽ പൊലീസ് ഓഫീസറുടെ മകനാണ് യുവാവ് എന്ന് ചോദ്യം ചെയ്യലിൽ പൊലീസിന് വ്യക്തമായി.
ഇതോടെ പിതാവിനെ വിളിക്കാൻ എസിപി യുവാവിനോട് ആവശ്യപ്പെട്ടു. യുവാവ് വിളിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസുകാരനായ പിതാവ് മകനെ എസിപിക്ക് മുന്നിൽ വച്ച് മുഖത്തടിച്ചിരുന്നു. ഇതിൽ ക്ഷുഭിതനായി സ്ഥലത്ത് നിന്ന് പോകുന്നതിനിടെയാണ് എസ്യുവി കൊണ്ട് യുവാവ് എസിപിയെ ഇടിച്ചത്.