20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • എന്തുകൊണ്ട് കോലി കളിക്കുന്നില്ല? വ്യക്തമാക്കി ബിസിസിഐ, മറുപടി മാതൃകാപരം; പിന്തുണച്ചും കയ്യടിച്ചും ആരാധകര്‍
Uncategorized

എന്തുകൊണ്ട് കോലി കളിക്കുന്നില്ല? വ്യക്തമാക്കി ബിസിസിഐ, മറുപടി മാതൃകാപരം; പിന്തുണച്ചും കയ്യടിച്ചും ആരാധകര്‍

മുംബൈ: അഭ്യൂഹങ്ങളെല്ലാം ശരിയായി, ഇംഗ്ലണ്ടിനെതിരെ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ വിരാട് കോലിയുടെ പേരുണ്ടായില്ല. ആദ്യ രണ്ട് ടെസ്റ്റുകളും നഷ്ടമായ കോലി അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ക്കൂടിയും കളിക്കില്ല എന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു. എന്തുകൊണ്ടാണ് വിരാട് കോലി മത്സരങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നത് എന്ന ആരാധകരുടെ ചോദ്യത്തിന് ബിസിസിഐ ടീം പ്രഖ്യാപന വേളയില്‍ ന്യായമായ മറുപടി നല്‍കുകയും ചെയ്തു. കോലിയുടെ സ്വകാര്യതയെ മാനിച്ചുകൊണ്ടുള്ള വിശദീകരണമാണ് ബിസിസിഐ നല്‍കിയത്.

‘വിരാട് കോലി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളിലും വ്യക്തിപരമായ കാരണങ്ങളാല്‍ കാണില്ല. കോലിയുടെ തീരുമാനത്തെ ബഹുമാനിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് താരത്തിന് എല്ലാ പിന്തുണയും അറിയിക്കുന്നു’ എന്നും ബിസിസിഐയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എന്തോ സുപ്രധാനമായ കാരണത്താലാണ് കോലി അവധിയെടുത്തിരിക്കുന്നത് എന്നും അല്ലായിരുന്നെങ്കില്‍ ഹോം സീരീസ് കോലി ഒഴിവാക്കുമായിരുന്നില്ലെന്നും ഇതോടെ ആരാധകര്‍ക്ക് വ്യക്തമായി. കോലിശക്തമായി തിരിച്ചെത്തുമെന്നും എല്ലാ പിന്തുണയും കിംഗിന് അറിയിക്കുന്നതായും നിരവധി ട്വീറ്റുകള്‍ ടീം പ്രഖ്യാപനത്തിന് പിന്നാലെ പ്രത്യക്ഷപ്പെട്ടു. കോലിയുടെയും കുടുംബത്തിന്‍റെ സ്വകാര്യതയെ മാനിക്കുകയാണ് എന്നും ആരാധകര്‍ പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ അത്യപൂര്‍വ കാഴ്ചയായി ഇത് മാറുകയാണ്.

താരങ്ങളുടെ സ്വകാര്യ ജീവിതം പലപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റില്‍ വിലമതിക്കപ്പെടാറില്ല. മാത്രമല്ല, വ്യക്തിപരമായ കാരണം എന്ന് വ്യക്തമാക്കിയപ്പോഴും കോലിയുടെ സ്വകാര്യ കാരണങ്ങളെ കുറിച്ച് അധികം വിശദീകരിക്കാതിരിക്കാനും വാര്‍ത്താക്കുറിപ്പില്‍ ബിസിസിഐ ശ്രദ്ധിച്ചു.

ഇംഗ്ലണ്ടിനെതിരെ അവശേഷിക്കുന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ കൂടി അവധിയെടുക്കുന്നതായി വിരാട് കോലി ബിസിസിഐയെ അറിയിച്ചതായാണ് സൂചന. ആദ്യ രണ്ട് ടെസ്റ്റുകളില്‍ കളിക്കില്ല എന്ന കാര്യം നേരത്തെ ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ വിരാട് അറിയിച്ചിരുന്നു. അന്നും വിരാട് കോലിക്ക് ബിസിസിഐ എല്ലാ പിന്തുണയും അറിയിച്ചിരുന്നുവെങ്കിലും താരം വിട്ടുനില്‍ക്കുന്നതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം പടരുകയായിരുന്നു.

Related posts

മെസേജ് അയക്കാന്‍ ഇനി ഫോണ്‍ നമ്പര്‍ വേണ്ട; പുതിയ അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

Aswathi Kottiyoor

ന്യൂനപക്ഷ കമ്മീഷൻ വാട്സാപ്പിലൂടെ പരാതി സ്വീകരിക്കും

Aswathi Kottiyoor

ലോകത്തെ ഏറ്റവും വലിയ പാർലമെന്റ് കെട്ടിടം: 3000 മുറികൾ, 400 കോടി യൂറോ മൂല്യം

Aswathi Kottiyoor
WordPress Image Lightbox