26.6 C
Iritty, IN
June 28, 2024
  • Home
  • Uncategorized
  • കാട്ടാക്കട മലയിന്‍കീഴില്‍ മൂന്നു വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി
Uncategorized

കാട്ടാക്കട മലയിന്‍കീഴില്‍ മൂന്നു വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം കാട്ടാക്കട മലയിന്‍കീഴില്‍ മൂന്നു വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി. അന്തീര്‍ക്കോണം ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് കാണതായത്. ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ടു വന്നതിനുശേഷമാണ് വിദ്യാര്‍ഥികളെ കാണാതായത്. ഇവര്‍ ഉറ്റ സുഹ്യത്തുക്കളാണ്.

അന്തീര്‍ക്കോണം സ്വദേശികളായ അശ്വിന്‍, നിഖില്‍, അരുണ്‍ ബാബു എന്നീ വിദ്യാര്‍ത്ഥികളെ കാണാനില്ലെന്നാണ് പരാതി. ഇവര്‍ ഇന്നലെ വൈകുന്നേരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയതായി വിവരമുണ്ട്. കുട്ടികള്‍ വിനോദയാത്രയ്ക്ക് പോയതെന്നാണ് സംശയം. മാറനല്ലൂര്‍ -മലയിന്‍കീഴ് പൊലീസ് സംയുക്തമായി അന്വേഷണം തുടങ്ങി.

Related posts

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ടിപ്പറും കൂട്ടിയിടിച്ചു; 5 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Aswathi Kottiyoor

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; CPIM നേതാക്കൾക്ക് എതിരെ അരവിന്ദാക്ഷന്റെ മൊഴി

Aswathi Kottiyoor

നടക്കില്ലെന്നു കരുതിയ വൻകിട പദ്ധതികൾക്കു തുടക്കമിട്ട മുഖ്യമന്ത്രി; അസാധ്യം ഒന്നുമില്ല, മുഖ്യം വികസനം

Aswathi Kottiyoor
WordPress Image Lightbox