ഇതുവരെ ആകെ 23,136 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകിയിട്ടുണ്ടെന്ന് റിലയൻസ് ഫൗണ്ടേഷൻ അറിയിച്ചു. ഇതിൽ 48 ശതമാനം പെൺകുട്ടികളും 3,001 പേർ വികലാംഗ വിദ്യാർത്ഥികളുമാണ്. കൊമേഴ്‌സ്, ആർട്സ്, ബിസിനസ്/മാനേജ്‌മെന്റ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, സയൻസ്, മെഡിസിൻ, നിയമം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, ആർക്കിടെക്ചർ, എഞ്ചിനീയറിംഗ്/ടെക്‌നോളജി എന്നിവയുൾപ്പെടെ എല്ലാ സ്ട്രീമുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ഇവരിൽ ഉൾപ്പെടുന്നു
1996 മുതലാണ് റിലയൻസ് സ്കോളർഷിപ്പുകൾ തുടങ്ങിയത്. അടുത്ത 10 വർഷത്തിനുള്ളിൽ 50,000 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുമെന്ന് 2022ൽ റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്സണുമായ നിത അംബാനി പ്രഖ്യാപിച്ചിരുന്നു.