ക്യാമ്പ് ദിവസം രാവിലെ 8മണിക്ക് രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ് കൃത്യം 10-30മണിക്ക് രജിസ്ട്രേഷൻ അവസാനിക്കുന്നതാണ് ആയതിനാൽ 10-30മണിക്ക് മുൻപ് തന്നെ ക്യാമ്പിൽ എത്തി പങ്കാളിത്തം ഉറപ്പാക്കേണ്ടതാണ് അതിനു ശേഷം വരുന്നവരെ ക്യാമ്പിൽ പങ്കെടുപ്പിക്കുവാൻ സാധിക്കുന്നതല്ല,
ക്യാമ്പിൽ ഹാജരാക്കേണ്ട രേഖകൾ
1.ക്യാമ്പിൽ പങ്കെടുക്കുന്ന ബുദ്ധിപരമായ വൈകല്യം ഉള്ളവർ IQ പരിശോധിച്ച ആറു മാസത്തിനകം ഉള്ള റിപ്പോർട്ട് ക്യാമ്പിൽ ഹാജരാക്കേണ്ടതാണ്.
2.കേൾവി പരമായ വൈകല്യങ്ങൾ ഉള്ളവർ ആറു മാസത്തിനകം ഗവണ്മെന്റ് സ്ഥാപനത്തിൽ നിന്നും എടുത്ത ഓഡിയോഗ്രാം റിപ്പോർട്ട് ക്യാമ്പിൽ ഹാജരാക്കേണ്ടതാണ്.
3.മറ്റു വൈകല്യങ്ങൾ ഉള്ളവർ അവരുടെ ഭിന്നശേഷി സംബന്ധമായ എല്ലാ ചികിത്സ രേഖകളും ക്യാമ്പിൽ ഹാജരാക്കേണ്ടതാണ്.
4. ആധാർ കാർഡ് നിർബന്ധമായും കൊണ്ട് വരേണ്ടതാണ്.
5.ക്യാമ്പിലേക്കായി ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയപ്പോൾ ലഭിച്ച പ്രിന്റ് ഔട്ട് കൊണ്ടുവരേണ്ടതാണ്.
മെഡിക്കൽ സർട്ടിഫിക്കേറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം മെഡിക്കൽ ബോർഡിൽ നിക്ഷിപ്തമാണ്.ഈ ക്യാമ്പ് മെഡിക്കൽ ബോർഡ് സർട്ടിഫിക്കേറ്റ് ഇല്ലാത്തവർക്ക് അത് ലഭ്യമാക്കുന്നതിനു വേണ്ടി മാത്രമുള്ള ക്യാമ്പ് ആണ്, ടെമ്പററി സർട്ടിഫിക്കറ്റ് ഉള്ളവർ ക്യാമ്പിൽ പങ്കെടുക്കേണ്ടതില്ല.
പെർമനന്റ് സർട്ടിഫിക്കറ്റ് ലഭിച്ച സർട്ടിഫിക്കറ്റ് പുതുക്കാരായവർക്ക് അതിനുള്ള അവസരം ക്യാമ്പിൽ ഉണ്ടാകുന്നതാണ് അവരും മേൽ പറഞ്ഞ എല്ലാ ടെസ്റ്റുകളും എടുക്കേണ്ടതാണ്.
ക്യാമ്പ് സംബന്ധിച്ച സംശയനിവാരണത്തിന് താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
ജില്ലാ കോർഡിനേറ്റർ
കേരള സാമൂഹ്യ സുരക്ഷാമിഷൻ
കണ്ണൂർ
Mob :-9526214156
9072302566