23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ഹർദ പടക്കശാല അപകടത്തില്‍ 12 മരണം, 200 പേര്‍ക്ക് പരിക്ക്; ആറ് അനധികൃത പടക്ക നിര്‍മ്മാണ ശാലകള്‍ പൂട്ടി
Uncategorized

ഹർദ പടക്കശാല അപകടത്തില്‍ 12 മരണം, 200 പേര്‍ക്ക് പരിക്ക്; ആറ് അനധികൃത പടക്ക നിര്‍മ്മാണ ശാലകള്‍ പൂട്ടി

മധ്യപ്രദേശ്: ഫെബ്രുവരി ആറിന് പുലർച്ചെ ഇന്‍ഡോറിലെ ഹർദ ജില്ലയിലെ ബൈരാഗർ പ്രദേശത്തെ പടക്ക നിർമ്മാണശാലയിലുണ്ടായ വൻ തീപിടിത്തത്തില്‍ മരണം 12 ആയി. 200 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. അപകടത്തിന് പിന്നാലെ നടത്തിയ പരിശോധനയില്‍ പ്രദേശത്ത് ആറോളം അനധികൃത പടക്കനിര്‍മ്മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നതായി പോലീസ് കണ്ടെത്തി. അനധികൃത പടക്ക നിര്‍മ്മാണ ശാലകള്‍ അധികൃതര്‍ പൂട്ടി സീല്‍വച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടം നടന്ന അനധികൃത പടക്കനിര്‍മ്മാണശാലയുടെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു.
അനധികൃത പടക്ക നിര്‍മ്മാണ ശാലകള്‍ക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. അതേസമയം പടക്ക നിര്‍മ്മാണ ഫാക്ടറികളില്‍ സുരക്ഷാ പരിശോധന നടത്താന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പോലീസിനെയും മറ്റ് വകുപ്പുകളെയും ഉള്‍പ്പെടുത്തി ഒരു സംയുക്ത സംഘം രൂപീകരിച്ചതായി ഇൻഡോർ ജില്ലാ മജിസ്‌ട്രേറ്റ് ആശിഷ് സിംഗ് മധ്യമങ്ങളെ അറിയിച്ചു. പടക്ക ഫാക്ടറികൾ, ഗോഡൗണുകൾ, കടകൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കും. ലൈസൻസില്ലാത്തതിനാലോ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലോ ആയ എല്ലാ കടകളും പൂട്ടി സീല്‍ ചെയ്യുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഇതിനകം പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന ആറ് സ്ഥാപനങ്ങള്‍ പൂട്ടി സീല്‍ ചെയ്തെന്നും അദ്ദേഹം അറിയിച്ചു.

സംഭവത്തിൽ 12 പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ടതായി ഔദ്യോഗിക റിപ്പോർട്ടുകൾ പറയുന്നു. 200 ലധികം പേർക്ക് പരിക്കേറ്റു. സ്ഫോടനത്തിന് പിന്നാലെ അനധികൃത ഫാക്ടറി നിന്ന് സ്ഥലം ചാരക്കൂമ്പാരമായി. സാമൂഹിക മാധ്യമങ്ങളില്‍ അപകടത്തിന്‍റെ നിരവധി വീഡിയോകള്‍ പങ്കുവയ്ക്കപ്പെട്ടു. ചില വീഡിയോകളില്‍ ആളുകള്‍ മതില് ചാടിക്കടക്കുന്നതും കാണാമായിരുന്നു. സ്ഫോടനത്തിന് പിന്നാലെ പ്രദേശത്തെ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആകാശത്തോളം പുക ഉയരുന്നതും തീ പടരുന്നതും വീഡിയോകളില്‍ കാണാം.

Related posts

കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് നെയ്പായസം, അപ്പം കൗണ്ടര്‍ ഇക്കരെ നടയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

Aswathi Kottiyoor

എഴുന്നേറ്റു ജോലിക്കു പോടാ’; ഉറക്കത്തിലായിരുന്ന 11കാരന്റെ മുഖത്തടിച്ചു, പിതാവ് അറസ്റ്റില്‍

Aswathi Kottiyoor

കേളകം ഗ്രാമപഞ്ചായത്ത് എമർജൻസി റെസ്പോൺസ് ടീമിൻ്റെ ഉപകരണങ്ങളുടെ കൈമാറ്റവും എക്യുപ്മെന്റ് സ്റ്റോർ റൂമിന്റെ ഉത്ഘാടനവും നടന്നു

Aswathi Kottiyoor
WordPress Image Lightbox