21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ‘നികുതി വിഹിതം ഔദാര്യമല്ല; വസ്തുതകള്‍ മറച്ച് വെച്ചുകൊണ്ടുള്ള വാദം’; കേന്ദ്രത്തിനെതിരെ കേരളം
Uncategorized

‘നികുതി വിഹിതം ഔദാര്യമല്ല; വസ്തുതകള്‍ മറച്ച് വെച്ചുകൊണ്ടുള്ള വാദം’; കേന്ദ്രത്തിനെതിരെ കേരളം

കടമെടുപ്പ് പരിധിയില്‍ കേന്ദ്രത്തിന് മറുപടിയുമായി കേരളം. നികുതി വിഹിതം കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്ന് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം. രാജ്യത്തിന്റെ മൊത്തം കടത്തിന്റെ 50 ശതമാനവും കേന്ദ്രത്തിന്റേതെന്ന് കേരളം. കടമെടുക്കാനുള്ള കേരളത്തിന്റെ അവകാശം നിഷേധിക്കുന്നത് വികസനം തടയുന്നതിന് തുല്യമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

കേരളത്തിന്റെ കടമെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ വിശദമായ കുറിപ്പ് നല്‍കിയിരുന്നു. ഈ കുറിപ്പില്‍ പറയുന്ന കാര്യങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കിയാണ് കേരളം സുപ്രിംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്. കേസ് അടുത്തദിവസം പരിഗണിക്കും.

Related posts

28 ബോക്സുകൾ, ട്രെയിനിൽ നിന്ന് 1600 കിലോയോളം പഴകിയ മട്ടണും ചിക്കനും പിടികൂടി, പുഴുവരിച്ച ഇറച്ചി നശിപ്പിച്ചു

Aswathi Kottiyoor

ഗ്രോ വാസു റിമാന്റില്‍; ജാമ്യം അംഗീകരിക്കാന്‍ തയ്യാറായില്ല

Aswathi Kottiyoor

ഈ ബാങ്കിൽ നിന്നും പണം പിൻവലിക്കാനോ നിക്ഷേപിക്കാനോ കഴിയില്ല; കടുത്ത നടപടിയുമായി ആർബിഐ

Aswathi Kottiyoor
WordPress Image Lightbox