23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് 2024 25 വർഷത്തെ ബഡ്ജറ്റ്
Uncategorized

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് 2024 25 വർഷത്തെ ബഡ്ജറ്റ്

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് 2024 25 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രീത ദിനേശ് ആണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. സമൂഹത്തിലെ ദുർബല വിഭാഗത്തിന്റെ ആരോഗ്യ സംരക്ഷണം മുൻനിർത്തിക്കൊണ്ട് മെച്ചപ്പെട്ട ചികിത്സ സേവനത്തിനും വികസന പ്രവർത്തനങ്ങൾക്കുമായി പേരാവൂർ താലൂക്ക് ആശുപത്രിയിൽ വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്നതിനായി 16375000 രൂപ ബഡ്ജറ്റിൽ വകയിരുത്തി. കാർഷിക , പാർപ്പിട, പട്ടികവർഗ്ഗ മേഖലകൾക്ക് ഊന്നൽ നൽകികൊണ്ടാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്. ബഡ്ജറ്റ് അവതരണത്തിൽ താലൂക്ക് ആശുപത്രി മായി ബന്ധപ്പെട്ട എല്ലാ വിഭാഗത്തിലുമുള്ള ഡോക്ടർമാരുടെ സേവനം ലഭിക്കാത്തതിനും വികസന പ്രവർത്തനങ്ങളെ തടയുന്ന ചില വിഭാഗം ആളുകളുടെ പ്രവർത്തനങ്ങൾ ആശുപത്രിയുടെ വികസനത്തിന് നിൽക്കുകയാണെന്നും പ്രസംഗത്തിൽ ഉൾപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ അധ്യക്ഷനായ ചടങ്ങിൽ സ്ഥിരസമിതി അധ്യക്ഷരായ മൈഥിലി രമണൻ, പ്രേമി പ്രേമൻ, AT കുഞ്ഞഹമ്മദ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സജീവൻ, ബ്ലോക്ക് പഞ്ചായത്തംഗം ബൈജു വർഗീസ് തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ സി ടി അനീഷ് ,പി പി വേണുഗോപാലൻ, ടി ബിന്ദു, എം റിജി എന്നിവർ ബഡ്ജറ്റ് അവതരണത്തിൽ പങ്കെടുത്തു.

Related posts

‘സ്മിതേഷിനെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍’; എന്ത് സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് പ്രതിപക്ഷ നേതാവ്

Aswathi Kottiyoor

വെള്ളിടി മൂന്നിരട്ടി; പൂർണ ബിൽ വന്നപ്പോൾ വാട്ടർചാർജ് വർധന മൂന്നര ഇരട്ടി വരെ

ഡോ.എപിജെ അബ്ദുല്‍ കലാം വിട പറഞ്ഞിട്ട് ഇന്നേക്ക് എട്ടു വര്‍ഷം

Aswathi Kottiyoor
WordPress Image Lightbox