24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സച്ചിന് സെഞ്ചുറി, സഞ്ജുവിന് നിരാശ! രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരെ കേരളം മികച്ച സ്‌കോറിലേക്ക്
Uncategorized

സച്ചിന് സെഞ്ചുറി, സഞ്ജുവിന് നിരാശ! രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരെ കേരളം മികച്ച സ്‌കോറിലേക്ക്

തുമ്പ: രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരെ തുടക്കത്തില്‍ തകര്‍ന്നെങ്കിലും കേരളം മികച്ച സ്‌കോറിലേക്ക്. തുമ്പ, സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ചുറി നേടിയ സച്ചിന്‍ ബേബിയും (110), അര്‍ധ സെഞ്ചുറി നേടിയ അക്ഷയ് ചന്ദ്രനുമാണ് (76) ക്രീസില്‍. അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു സാംസണ്‍ (8) നിരാശപ്പെടുത്തി.

മോശം തുടക്കമായിരുന്നു കേരളത്തിന്. സ്‌കോര്‍ ബോര്‍ഡില്‍ 26 റണ്‍സ് മാത്രമുള്ളപ്പോള്‍ രോഹന്റെ വിക്കറ്റ് കേരളത്തിന് നഷ്ടമായി. ജയ്സ്വാളിന്റെ പന്തില്‍ ക്യാപ്റ്റന്‍ മനോജ് തിവാരിക്ക് ക്യാച്ച് നല്‍കിയാണ് രോഹന്‍ മടങ്ങുന്നത്. മൂന്നാമതായി ക്രീസിലെത്തിയ രോഹന്‍ പ്രേമിന് 15 പന്ത് മാത്രമായിരുന്നു ആയുസ്. ആകാശിന്റെ പന്തില്‍ അഭിഷേക് പോറലിന് ക്യാച്ച് നല്‍കിയാണ് രോഹന്‍ പ്രേം മടങ്ങുന്നത്. 40 റണ്‍സ് മാത്രമായിരുന്നു അപ്പോള്‍ കേരളത്തിനുണ്ടായിരുന്നത്. പിന്നീട് ക്രീസിലെത്തിയ സച്ചിന്‍ ബേബി നല്ലരീതിയില്‍ പ്രതിരോധം തീര്‍ത്ത് ആദ്യ സെഷനിലെ തകര്‍ച്ച ഒഴിവാക്കി.

എന്നാല്‍ രണ്ടാം സെഷന്റെ തുടക്കത്തില്‍ സക്‌സേന മടങ്ങി. ഓപ്പണറായി എത്തിയ സക്സേന അഞ്ച് ബൗണ്ടറികളാണ് നേടിയത്. തുടര്‍ന്നെത്തിയ സഞ്ജുവിന് 17 പന്ത് മാത്രമായിരുന്നു ആയുസ്. ഷഹ്ബാസ് അഹമ്മദിന്റെ പന്തില്‍ തിവാരിക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. ഒരു ബൗണ്ടറി പോലും ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നില്ല. ഒരു പക്ഷേ തിളങ്ങിയിരുന്നെങ്കില്‍ ഇംഗ്ലണ്ടിനെതിരെ അവസാന മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടാന്‍ നേരിയ സാധ്യതയെങ്കിലും ഉണ്ടായിരുന്നു.

സഞ്ജു മടങ്ങിയെങ്കില്‍ അക്ഷയ് ചന്ദ്രനെ കൂട്ടുപിടിച്ച് സച്ചിന്‍ ബേബി കേരളത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ഇരുവരും ഇതുവരെ 143 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇതിനിടെ സച്ചിന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ഇതുവരെ 220 പന്തുകള്‍ നേരിട്ട താരം ഒരു സിക്‌സും 10 ഫോറും നേടി. അക്ഷയ് 150 പന്തുകള്‍ നേരിട്ടു. ഏഴ് ബൗണ്ടറികള്‍ അക്കൗണ്ടിലുണ്ട്. നേരത്തെ രണ്ട് മാറ്റങ്ങളുമായിട്ടാണ് കേരളം ഇറങ്ങിയത്. വിഷ്ണു വിനോദ്, അഖിന്‍ സത്താര്‍ എന്നിവര്‍ പുറത്തായി. ബേസില്‍ എന്‍ പി, അക്ഷയ് ചന്ദ്രന്‍ എന്നിവരാണ് പകരമെത്തിയത്.

Related posts

സംവിധാനം ജി കെ എൻ പിള്ള; ‘അങ്കിളും കുട്ട്യോളും’ നാളെ

Aswathi Kottiyoor

എംഎം വര്‍ഗീസിനെ ചോദ്യം ചെയ്ത് ആദായ നികുതി വകുപ്പ്; ഫോണ്‍ പിടിച്ചെടുത്തു

Aswathi Kottiyoor

ദോഹ വിമാനം ആകാശചുഴിയില്‍; 12 പേര്‍ക്ക് പരുക്ക്

Aswathi Kottiyoor
WordPress Image Lightbox