23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പെൻഷൻ മുടങ്ങി; വണ്ടിപ്പെരിയാറിൽ തെരുവിൽ പ്രതിഷേധവുമായി 90-കാരി
Uncategorized

പെൻഷൻ മുടങ്ങി; വണ്ടിപ്പെരിയാറിൽ തെരുവിൽ പ്രതിഷേധവുമായി 90-കാരി

ഇടുക്കി: വണ്ടിപ്പെരിയാറിൽ പെൻഷൻ മുടങ്ങിയതിൽ 90-കാരിയുടെ പ്രതിഷേധം. കറുപ്പ് പാലം സ്വദേശി പൊന്നമ്മയാണ് തെരുവിൽ പ്രതിഷേധിച്ചത്. പൊന്നമ്മയുടെ പെൻഷൻ മുടങ്ങിയിട്ട് അഞ്ച് മാസമായി. അയൽവാസികളുടെ കാരുണ്യത്തിലായിരുന്നു ഇതുവരെയുള്ള ജീവിതം. അടുപ്പ് പുകയാനുള്ള അവസാന വഴിയും അടഞ്ഞതോടെ രോഗിയായ ഇവര്‍ ഒടുവിൽ പ്രതിഷേധവുമായി തെരുവിലിറങ്ങാൻ തീരുമാനിക്കുകയായിരുന്നു. കൂലിപ്പണിക്കാരനായ മകൻ മായന് ആഴ്ചകളായി പണിയില്ലെന്നും ഇവർ പറയുന്നു.
വിവരമറിഞ്ഞ പ്രതിപക്ഷ നേതാവ് വി. ഡി.സതീശൻ പൊന്നമ്മയെ ഫോണിൽ വിളിച്ചു സംസാരിക്കുകയായിരുന്നു. പെൻഷൻ വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് പൊന്നമ്മയ്ക്ക് ഉറപ്പ് നല്‍കി. പിന്നാലെ കോൺഗ്രസ്‌ പ്രവർത്തകർ വീട്ടിലെത്തി ഒരുമാസത്തെ പെൻഷൻ തുകയും ഭക്ഷ്യ കിറ്റും കൈമാറുകയായിരുന്നു.

Related posts

ഇടിമിന്നലിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ്ങ്‌ റൂമിലെ സിസിടിവി ക്യാമറകൾ കേടായി

മന്ത്രി മുഹമ്മദ് റിയാസ് ഉന്നമിടുന്നത് ആരെ? പറഞ്ഞത് കുടുംബത്തിലെ വികാരമോ?

Aswathi Kottiyoor

വലതുകാൽപാദം മുറിച്ചുമാറ്റി, പ്രമേഹം; അവധി അപേക്ഷ നല്‍കി കാനം രാജേന്ദ്രൻ

Aswathi Kottiyoor
WordPress Image Lightbox