23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • പ്രീ മാര്യേജ് കൗൺസലിംഗ് സെന്റർ പ്രവർത്തനം തുടങ്ങി*
Uncategorized

പ്രീ മാര്യേജ് കൗൺസലിംഗ് സെന്റർ പ്രവർത്തനം തുടങ്ങി*

മട്ടന്നൂർ: നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പ്രീ മാര്യേജ് കൗൺസലിംഗ് സെന്റർ പ്രവർത്തനം തുടങ്ങി. ഉദ്ഘാടനം വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി നിർവഹിച്ചു. നഗരസഭ ചെയർമാൻ എൻ ഷാജിത്ത് അധ്യക്ഷത വഹിച്ചു.
നഗരസഭ കുടുംബശ്രീ സി ഡി എസ് ഓഫീസ് കെട്ടിടത്തിലാണ് കൗൺസലിംഗ് സെന്റർ ഒരുക്കിയിട്ടുള്ളത്. വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന യുവതീ-യുവാക്കൾക്ക് ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ അകറ്റി സന്തോഷകരമായ കുടുംബ ജീവിതം നയിക്കാൻ പ്രചോദനമാകുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിവാഹം കഴിഞ്ഞവർക്കുള്ള കൗൺസലിംഗ് കൂടി പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു കൗൺസലിംഗ് സൈക്കോളജിസ്റ്റിനെ നഗരസഭ നിയമിച്ചിട്ടുണ്ട്. കൗൺസലിംഗ് ആവശ്യമുള്ളവർ രജിസ്റ്റർ ചെയ്യണം. ഇതിനായി ഒരു രജിസ്ട്രേഷൻ ഫോറം ലഭ്യമാക്കും.18 വയസ്സിന് മുകളിൽ ഉള്ളവർ മുതൽ രജിസ്റ്റർ ചെയ്യാം. കൗൺസലിംഗ് സൗജന്യമാണ്.
സി ഡി എസ് ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭ മെമ്പർ സെക്രട്ടറി കെ പി രമേഷ് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഉഷജ് തത്തടൻ ക്ലാസ്സെടുത്തു. നഗരസഭ വൈസ് ചെയർപേഴ്സൺ ഒ പ്രീത, സ്ഥിരം സമിതി അധ്യക്ഷരായ പി ശ്രീനാഥ്, പി പ്രസീന, വി കെ സുഗതൻ, കെ മജീദ്, പി അനിത, കൗൺസിലർമാരായ വി എൻ മുഹമ്മദ്, സി പി വാഹിദ, നഗരസഭ സെക്രട്ടറി എസ് വിനോദ് കുമാർ, സി ഡി എസ് ചെയർപേഴ്സൺ പി രേഖ, ഐ സി ഡി എസ് ഓഫീസർ ദീപ തോമസ്, കൗൺസലിംഗ് സൈക്കോളജിസ്റ്റ് വിജില നിധീഷ് തുടങ്ങിയവർ പങ്കെടുത്തു.

Related posts

5503 കോടതി ഉത്തരവുകൾ ഇനി മലയാളത്തിലും

Aswathi Kottiyoor

വള്ളിത്തോട് കിളിയന്തറയിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Aswathi Kottiyoor

ബൈക്കും സ്വകാര്യബസ്സും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox