26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • *വീട്ടുമുറ്റപുസ്തക ചർച്ച മഞ്ഞളാംപുറത്ത്*
Uncategorized

*വീട്ടുമുറ്റപുസ്തക ചർച്ച മഞ്ഞളാംപുറത്ത്*


ആഗോളസാഹിത്യ സമ്മേളനങ്ങൾക്കിടെ വീട്ടുമുറ്റ പുസ്തകചർച്ച ശ്രദ്ധേയമാകുന്നു. വായനയുടെ വേരുകൾ തേടിയുള്ള പുസ്തക സംവാദത്തിന് വേദിയാകുന്നത് കേളകം മഞ്ഞളാംപുറത്തെ റിട്ട. പോലീസ് സർക്കിൾ ഇൻസ്പെക്ടറും സാമൂഹിക പ്രവർത്തകനുമായ ടി കെ ബാഹുലേയൻ്റെ ഗൃഹാങ്കണമാണ്. നല്ലൊരു വായനക്കാരനും എഴുത്തുകാരനും കൂടിയായ ബാഹുലേയൻ്റെ വീട്ടുമുറ്റത്ത് സംഘടിപ്പിക്കുന്ന പരിപാടിയിൽ ആചാരങ്ങൾ കുരുക്കിട്ട ഇന്ത്യൻ ജീവിതങ്ങളുടെ നേർക്കാഴ്ചകൾ ചിത്രീകരിച്ച ‘മതപ്പാടുകൾ’ എന്ന പുസ്തകത്തെ അധികരിച്ചണ് ചർച്ച സംഘടിപ്പിച്ചിട്ടുള്ളത്. യാത്രാവിവരണത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ അരുൺ എഴുത്തച്ഛൻ ആണ് മതപ്പാടുകളുടെ രചയിതാവ്. മലയോരത്തെ വായനക്കാരുമായി സംവദിക്കാൻ അരുൺ എഴുത്തച്ഛനും വീട്ടുമുറ്റ പുസ്തക ചർച്ചക്ക് എത്തിച്ചേരും.
ഫെബ്രുവരി 12ന് തിങ്കളാഴ്ച വൈകിട്ട് 5ന് നടക്കുന്ന പരിപാടിയിൽ കഥാകൃത്തും പൊതു പ്രവർത്തകനുമായ വി ബാബു മാസ്റ്റർ അധ്യക്ഷത വഹിക്കും.

Related posts

ഒന്നും രണ്ടും പിണറായി സര്‍ക്കാരിന്‍റെ കാലത്ത് വൈദ്യുത നിരക്ക് വര്‍ധിപ്പിച്ചത് വഴി കെ.എസ്.ഇ.ബി അധികമായി പിരിച്ചെടുത്തത് 2000 കോടി രൂപ

Aswathi Kottiyoor

രണ്ടു ദിവസത്തെ ബാങ്ക് പണിമുടക്ക്: യൂണിയനുകളുമായി ഇന്ന് ചര്‍ച്ച  

Aswathi Kottiyoor

വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു

WordPress Image Lightbox