24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ചെട്ടിയാംപറമ്പ് ഗവ.യു പി സ്കൂളിലെ പ്രീ പ്രൈമറി കുട്ടികൾ കേളകം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു
Uncategorized

ചെട്ടിയാംപറമ്പ് ഗവ.യു പി സ്കൂളിലെ പ്രീ പ്രൈമറി കുട്ടികൾ കേളകം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

കേളകം:പൊതു സ്ഥാപനങ്ങളെ പരിചിതമാക്കാൻ ലക്ഷ്യമിട്ട് സ്കൂൾ സമ്പർക്ക പരിപാടിയുടെ ഭാഗമായി ചെട്ടിയാംപറമ്പ് ഗവ.യു പി സ്കൂളിലെ പ്രീ പ്രൈമറി കുട്ടികൾ കേളകം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.

സിനിമയിലും കാർട്ടൂണുകളിലും മറ്റും കണ്ടു പരിചയം ഉള്ള പോലീസ് സ്റ്റേഷനും പോലീസുകാരെയും നേരിട്ട് കാണാൻ പറ്റിയ കൗതുകത്തിൽ ആയിരുന്നു കുട്ടികൾ. കേളകം എസ് ഐ മിനിമോൾ, എ എസ് ഐ സുനിൽ വളയങ്ങാടൻ, സി പി ഓ പ്രശോഭ് എന്നിവർ പോലീസ് സ്റ്റേഷന്റെ വിവിധ പ്രവർത്തനങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു. തോക്ക്, ലോക്കപ്പ് എന്നിവയെക്കുറിച്ച് ആകാംക്ഷയോടെയാണ് കുട്ടികൾ കേട്ടിരുന്നത്. തുടർന്ന് എസ് എ മിനിമോൾ, മറ്റു പോലീസുകാരും ചേർന്ന് കുട്ടികൾക്ക് മുട്ടായി വിതരണവും നടത്തി,ചെട്ടിയാംപറമ്പ് ഗവൺമെന്റ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ടി ബാബു, പിടിഎ പ്രസിഡണ്ട് ഷാജി ജോർജ്,മദർ പി ടി എ പ്രസിഡണ്ട് ശാരി മോൾ, പ്രീ പ്രൈമറി അധ്യാപകരായ സുജാത സജീവ്, ലിജി രാജീവ്, പ്രസന്ന എന്നിവർ നേതൃത്വം നൽകി.

Related posts

വെള്ളം കാണാത്ത തരത്തിൽ കിലോമീറ്ററുകളോളം പത പരന്നൊഴുകി; തോട്ടിലേക്ക് രാസമാലിന്യം ഒഴുക്കിയ സ്ഥാപനം അടപ്പിച്ചു

Aswathi Kottiyoor

തട്ടുകടയിൽ നിർത്തിയപ്പോൾ കൈവിലങ്ങുമായി ഇറങ്ങിയോടി; തെളിവെടുപ്പിനിടെ രക്ഷപ്പെട്ട പ്രതിയെ തേടി പൊലീസ്

Aswathi Kottiyoor

കൊച്ചി കൊലപാതകം; മൊഴി മാറ്റി നൗഷൂദ്; കൊലപാതക കാരണം മറ്റൊന്ന്

Aswathi Kottiyoor
WordPress Image Lightbox