ഉന്നതവിദ്യാഭ്യാസ കൗൺസിലാണ് വിദേശ സർവ്വകലാശാലക്കുള്ള നിർദ്ദേശം മുന്നോട്ട് വെച്ചത്. മുഖ്യമന്ത്രിയുട ഓഫീസിൻറെയും അനുമതിയുണ്ടെന്നാണ് വിവരം. ഇക്കാര്യം ഉന്നതവിദ്യാഭ്യാസവകുപ്പ് അറിഞ്ഞിരുന്നില്ല. വിദേശ സർവ്വകലാശാല പറ്റില്ല എന്നതല്ല ഉന്നതവിദ്യാഭ്യാസവകുപ്പ് പറയുന്നത്, വകുപ്പിനെ മറികടന്നുള്ള നീക്കങ്ങളിലാണ് പരാതി.വിദേശ-സ്വകാര്യ സർവ്വകലാശാലകളുടെ അനുമതിക്കുള്ള നയരൂപീകരണ ചുമതലയും ഉന്നതവിദ്യാഭ്യാസ കൗൺസിലിലാണ്. വിദേശരാജ്യങ്ങൾ സന്ദർശിക്കാനും കേരളത്തിൽ നാലു കോൺക്ലേവുകൾ നടത്താനുമുള്ള ചുമതലയും കൗൺസിലിന് നൽകിയതിലും ഉന്നതവിദ്യാഭ്യാസവകുപ്പിന് നീരസമുണ്ട്. വിദേശ സർവ്വകലാശാലയുടെ കാര്യത്തിൽ ഇനി മാറ്റം വരണമെങ്കിൽ സിപിഎം കേന്ദ്ര നേതൃത്വം ഇടപെടണം.
- Home
- Uncategorized
- വിദേശസർവ്വകലാശാലയുടെ കാര്യത്തിൽ അന്തിമതീരുമാനമായില്ലെന്ന് ആർബിന്ദു,വകുപ്പിനെ മറികടന്നുള്ള നീക്കത്തില്‍ പരാതി