27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വിരബാധയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
Uncategorized

വിരബാധയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

വിരബാധ കുട്ടികളുടെ വളര്‍ച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ്. കുട്ടികളില്‍ വിളര്‍ച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളും അങ്കണവാടികളും വഴി കുട്ടികള്‍ക്ക് വിര നശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കി വരുന്നു. ഈ വര്‍ഷം ഫെബ്രുവരി 8നാണ് വിരവിമുക്ത ദിനമായി ആചരിക്കുന്നത്. ആ ദിവസം സ്കൂളുകളിലെത്തുന്ന കുട്ടികള്‍ക്ക് അവിടെ നിന്നും സ്കൂളുകളിലെത്താത്ത 1 മുതല്‍ 19 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് അങ്കണവാടികള്‍ വഴിയും ഗുളിക നല്‍കുന്നതാണ്. എന്തെങ്കിലും കാരണത്താല്‍ ഫെബ്രുവരി 8ന് ഗുളിക കഴിക്കുവാന്‍ സാധിക്കാതെ പോയ കുട്ടികള്‍ക്ക് ഫെബ്രുവരി 15ന് ഗുളിക നല്‍കുന്നതാണ്. എല്ലാവരും കുട്ടികള്‍ക്ക് വിര നശീകരണ ഗുളിക നല്‍കിയെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

Related posts

മാത്യു കുഴൽനാടനെതിരായ നികുതി വെട്ടിപ്പ് പരാതി: വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചേക്കും

Aswathi Kottiyoor

സച്ചിന്‍ ബേബിക്ക് സെഞ്ചുറി, സഞ്ജുവിന് ഫിഫ്റ്റി! വിജയ് ഹസാരെയില്‍ മുംബൈക്കെതിരെ കേരളത്തിന് മികച്ച സ്‌കോര്‍

Aswathi Kottiyoor

10 വയസുകാരിയെ പീഡിപ്പിച്ച കേസ്; കമ്മൽ വിറ്റ ജ്വല്ലറിയിൽ നാളെ തെളിവെടുപ്പ്, പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

Aswathi Kottiyoor
WordPress Image Lightbox