21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • തിരിച്ചുവരവിൻ്റെ സൗന്ദര്യമായി സഹാറനും സച്ചിനും; അണ്ടർ 19 ലോകകപ്പ് സെമിയിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ആവേശജയം
Uncategorized

തിരിച്ചുവരവിൻ്റെ സൗന്ദര്യമായി സഹാറനും സച്ചിനും; അണ്ടർ 19 ലോകകപ്പ് സെമിയിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ആവേശജയം

അണ്ടർ 19 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് ആവേശജയം. 245 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 7 പന്തുകൾ ബാക്കിനിൽക്കെ 8 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് വിജയിച്ചത്. 95 പന്തിൽ 96 റൺസ് നേടിയ സച്ചിൻ ദാസും 81 റൺസ് നേടിയ ക്യാപ്റ്റൻ ഉദയ് സഹാറനുമാണ് ഇന്ത്യൻ വിജയശില്പികൾ. ദക്ഷിണാഫ്രിക്കക്കായി ക്വേന മപാക്കയും ട്രിസ്റ്റൻ ലീസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.ടൂർണമെൻ്റിൽ ഇതുവരെ ആധികാരികമായി എതിരാളികളെ തകർത്ത ഇന്ത്യക്ക് വളരെ മോശം തുടക്കമാണ് ലഭിച്ചത്. ടൂർണമെൻ്റിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ ക്വെന മപാക ആ നേട്ടം ശരിവെക്കുന്ന തരത്തിലാണ് തുടങ്ങിയത്. ആദ്യ പന്തിൽ തന്നെ ഓപ്പണർ ആദർശ് സിംഗിനെ ഒരു തകർപ്പൻ ബൗൺസറിലൂടെ വിക്കറ്റ് കീപ്പറിൻ്റെ കൈകളിലെത്തിച്ച മപാക ഇന്ത്യൻ ബാറ്റർമാരെ തുടർച്ചയായി ബീറ്റ് ചെയ്തു. പിന്നാലെ ടൂർണമെൻ്റിൽ ഏറ്റവുമധികം റൺസ് നേടിയ ഇന്ത്യയുടെ മൂന്നാം നമ്പർ താരം മുഷീർ ഖാനെ മറ്റൊരു ബൗൺസറിലൂടെ വീഴ്ത്തിയ ട്രിസ്റ്റൻ ലീസ് ഇന്നിംഗ്സിലെ 10ആം ഓവറിൽ അർഷിൻ കുൽക്കർണിയെയും (12) മടക്കി. ഏറെ വൈകാതെ പ്രിയാൻശു മോലിയയെ (5) വീഴ്ത്തിയ ലീസ് തൻ്റെ വിക്കറ്റ് വേട്ട മൂന്നാക്കി ഉയർത്തി. ഇതോടെ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.

Related posts

ട്രാൻസ്‌ എഞ്ചിനീയറെ ആൾക്കൂട്ടം വസ്ത്രമുരിഞ്ഞ് തൂണിൽ കെട്ടിയിട്ട് മർദിച്ചു; കൊടുംക്രൂരത അഭ്യൂഹത്തിന്‍റെ പേരിൽ

Aswathi Kottiyoor

‘ഏതാണ് തങ്കം ഏതാണ് ചെമ്പ് എന്നത് വഴിയെ അറിയാം’; എതിര്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തെ വിമര്‍ശിച്ച് മുരളീധരൻ

Aswathi Kottiyoor

‘കോഴികളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു, ഫിഷ് ടാങ്കിൽ കല്ലും മണ്ണും നിറച്ചു’; വീട്ടിൽ കഞ്ചാവ് സംഘത്തിൻ്റെ പരാക്രമം

Aswathi Kottiyoor
WordPress Image Lightbox