23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ‘കെഎസ്ഇബിയുടെ’വാഴവെട്ട്’ ഗുരുതര കുറ്റം, കർഷകർക്കുണ്ടായത് വലിയ ബുദ്ധിമുട്ട്,നഷ്ടത്തിന് പരിഹാരമുണ്ടാകും’
Uncategorized

‘കെഎസ്ഇബിയുടെ’വാഴവെട്ട്’ ഗുരുതര കുറ്റം, കർഷകർക്കുണ്ടായത് വലിയ ബുദ്ധിമുട്ട്,നഷ്ടത്തിന് പരിഹാരമുണ്ടാകും’

തിരുവനന്തപുരം:തൃശൂർ എടത്തിരുത്തി ചൂലൂരില്‍ വൈദ്യുതി ലൈനിനു കീഴിലുള്ള വാഴകള്‍ വെട്ടി നശിപ്പിച്ച കെഎസ്ഇബി ഉദ്യോഗസ്ഥര്‍ക്കെതിരെ കൃഷി മന്ത്രി പി.പ്രസാദ് രംഗത്ത്. ഉദ്യോഗസ്ഥരുടേത് നിയമ വിരുദ്ധ നടപടിയാണ്.കർഷകർക്കുണ്ടായത് വലിയ ബുദ്ധിമുട്ട്.വൈദ്യുതി പ്രവഹിക്കാത്ത ലൈനിന് കീഴിലാണ് വാഴ വച്ചത്.വൈദ്യുതി മന്ത്രിയുമായി സംസാരിച്ചു.അടിയന്തിരമായി ഇടപെടാമെന്ന് അദ്ദേഹം ഉറപ്പു നൽകി.കർഷകർക്കുണ്ടായ നഷ്ടത്തിന് പരിഹാരമുണ്ടാകുമെന്ന് ഉറപ്പു നൽകി.ഇങ്ങനെ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്.മതിൽ ചാടിക്കടന്ന് കൃഷിനശിപ്പിക്കാൻ ആർക്കും അവകാശമില്ല.നിയമ വിരുദ്ധ പ്രവർത്തനമെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും പി പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Related posts

എംസി റോഡില്‍ ഗ്യാസ് ടാങ്കര്‍ തലകീഴായി മറിഞ്ഞ് വൻ അപകടം; ഗതാഗത നിയന്ത്രണം, വാതക ചോര്‍ച്ച തടയാൻ ശ്രമം

Aswathi Kottiyoor

മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ശശിധരൻ കർത്തയ്ക്ക് തിരിച്ചടി; അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് കോടതി

Aswathi Kottiyoor

ബാറിൽ വാക്കുതർക്കം, സഹോദരനൊപ്പം മദ്യപിക്കാനെത്തിയ പോസ്റ്റൽ ജീവനക്കാരനെ വളഞ്ഞിട്ട് തല്ലി, ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox