പൊതുജന ബോധവൽക്കരണത്തിനായി മൂവാറ്റുപുഴ അന്നൂർ ഡെന്റൽ കോളേജിൽ നിന്ന് IDA യുടെ ആഭിമുഖ്യത്തിൽ കാർ റാലി സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ ലഘുലേഖ വിതരണം നടത്തി. റാലി തൃപ്പൂണിത്തുറയിലുള്ള മെഡിക്കൽ ട്രസ്റ്റ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സമാപിച്ചു.
പ്രശസ്ത കാൻസർ രോഗ വിദഗ്ധൻ ഡോക്ടർ പി വി ഗംഗാധരന്റെയും മൂവാറ്റുപുഴ അന്നൂർ ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ജിജു ബേബി ജോർജ്ജിൻ്റെയും നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഡോക്ടർ ഗംഗാധരൻ കുട്ടികൾക്കായി പുകയില, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പങ്കെടുത്ത എല്ലാവരുടെയും ഒപ്പ് ശേഖരണവും നടത്തി.
ഇൻസ്റ്റിറ്റ്യൂട്ടിലെ കുട്ടികൾക്കായി ക്വിസ് മത്സരവും ചിത്രരചന മത്സരവും സംഘടിപ്പിച്ചു. വിജയികൾക്ക് IDA സമ്മാനദാനം നടത്തി. ക്യാൻസർ ബോധവൽക്കരണ സന്ദേശം നൽകുവാനായി നൃത്ത പരിപാടികളും സ്കിറ്റും കുട്ടികൾ അവതരിപ്പിച്ചു. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സംസ്ഥാന അധ്യക്ഷൻ ഡോക്ടർ ടെറി തോമസ് ഇടത്തൊട്ടി പരിപാടി ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ പ്രൊഫസർ അരുൺ തച്ചിൽ സന്ദേശം നൽകി. IDA സംസ്ഥാന സംഘടനയുടെ പൊതുജനാരോഗ്യ വിഭാഗമായ CDH ചെയർമാൻ ഡോക്ടർ ദീപക് ജെ കളരിക്കൽ പ്രോജക്ട് ‘ഷീൽഡ് ‘പദ്ധതി അവതരിപ്പിച്ചു. IDA തൃപ്പൂണിത്തുറ ശാഖയുടെ അധ്യക്ഷൻ ഡോക്ടർ സാമുവൽ എ ജോൺ സ്വാഗതവും മലനാട് ശാഖയുടെ പ്രസിഡണ്ട് പ്രൊഫസർ ഡോക്ടർ പ്രദീപ് ഫിലിപ്പ് ജോർജ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
പരിപാടിയുടെ മുഖ്യ ആസൂത്രകരായ IDA തൃപ്പൂണിത്തറ ശാഖയുടെ സിഡിഎച്ച് കൺവീനർ ഡോക്ടർ കൃഷ്ണകുമാർ ആർ ,IDA malanadu CDH convener ഡോക്ടർ റോണിൻ, Dr ജിഫ്രി, ഡോക്ടർ അനൂപ് കുമാർ, ഡോക്ടർ മാത്യൂസ് ബേബി, ഡോക്ടർ അമൽ സജി, ഡോക്ടർ ജെയിംസ് തോമസ് എന്നിവർ പങ്കെടുത്തു.