28.3 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • മൈക്രോ ഫിനാൻസ് കേസ്: വെള്ളാപ്പള്ളിക്ക് ക്ലീൻ ചിറ്റ്
Uncategorized

മൈക്രോ ഫിനാൻസ് കേസ്: വെള്ളാപ്പള്ളിക്ക് ക്ലീൻ ചിറ്റ്

മൈക്രോ ഫിനാൻസ് കേസിൽ വെള്ളാപ്പള്ളിക്ക് ക്ലീൻ ചിറ്റ്. വിഎസ് അച്യുതാനന്ദൻ നൽകിയ പരാതിയിലാണ് കേസ് അവസാനിപ്പിക്കാൻ വിജിലൻസ് ഒരുങ്ങുന്നത്. കേസ് അവസാനിപ്പിക്കുന്നതിൽ ആക്ഷേപം ഉണ്ടെങ്കിൽ അറിയിക്കാൻ വിഎസിന് കോടതി നോട്ടിസ് അയച്ചു. തൃശൂർ വിജിലൻസ് കോടതിയാണ് നോട്ടിസ് അയച്ചത്.

പിന്നാക്ക വികസന കോർപ്പറേഷനിലെ ഉന്നതരുടെ സഹായത്തോടെ നടന്ന കേടികളുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിഎസ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്. വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് കേസെടുത്തത്.

എൻഡിപി യോഗത്തിന് ലഭിച്ച 15 കോടിയുടെ വായ്പ ശാഖകൾ വഴി വിതരണം ചെയ്തത് 10 മുതൽ 15 ശതമാനം വരെ പലിശക്കായിരുന്നു. 5 ശതമാനത്തിൽ താഴെ മാത്രമേ പലിശ ഈടാക്കാവൂ എന്ന വ്യവസ്ഥ നിലനിൽക്കെയായിരുന്നു ഇത്. പല ശാഖകളും ഇങ്ങനെ ലഭിച്ച പണം ദുർവിനിയോഗം ചെയ്യുകയായിരുന്നെന്നും വിജിലൻലസ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.

Related posts

വയനാട്ടില്‍ ക്ഷീര കര്‍ഷകന് തൂങ്ങിമരിച്ച നിലയില്‍

Aswathi Kottiyoor

തൊടുപുഴയില്‍ ഹോസ്റ്റലിനുള്ളിൽ 5 വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; വാര്‍ഡന്‍ അറസ്റ്റില്‍

Aswathi Kottiyoor

വയലാർ നാ​ഗംകുളങ്ങരയിൽ കടത്തുവള്ളം മുങ്ങി

Aswathi Kottiyoor
WordPress Image Lightbox