24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ജനകീയ പങ്കാളിത്തത്തോടെ പൂർത്തീകരിച്ച മുഴക്കുന്ന് പോലീസ് സ്‌റ്റേഷൻ ഉദ്ഘാടനം ചെയ്തു
Uncategorized

ജനകീയ പങ്കാളിത്തത്തോടെ പൂർത്തീകരിച്ച മുഴക്കുന്ന് പോലീസ് സ്‌റ്റേഷൻ ഉദ്ഘാടനം ചെയ്തു

പേരാവൂർ:ജനകീയ പങ്കാളിത്തത്തോടെ പൂർത്തീകരിച്ച മുഴക്കുന്ന് പോലീസ്
സ്‌റ്റേഷൻ നാടിന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായാണ്
ഉദ്ഘാടനം ചെയ്തത്. സാങ്കേതിക വിദ്യയുടെ പഴുത് ഉപയോഗപ്പെടുത്തി സൈബർ
തട്ടിപ്പ് വളർന്നു വരുന്നതിനെതിരെ ഫലപ്രദമായി നേരിടാൻ പോലീസ് സേനയ്ക്കും
സമൂഹത്തിനും ജാഗ്രത കൂടിവരേണ്ട കാലമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തട്ടിപ്പ് സംഘങ്ങൾക്ക് എളുപ്പത്തിൽ പറ്റിക്കാൻ കഴിയുന്ന രീതിയിലേക്ക്
എന്നെ പറ്റിച്ചോളു എന്ന് പറഞ്ഞ് അങ്ങോട്ട് പോയി വീണ് തട്ടിപ്പിന്
ഇരയാകുന്നവരും ഏറെയാണ്. അനാവശ്യ പ്രവണതകൾ ഒഴിവാക്കി പോലീസ് സേനയുടെ
മേന്മയും സേവനവും മെച്ചപ്പെടുത്തുന്നതിനായിരിക്കണം ശ്രദ്ധ
കേന്ദ്രീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഓൺലൈനായി
ഉദ്്ഘാടനം ചെയ്ത ശേഷം പോലീസ് സ്‌റ്റേഷനിൽ നടന്ന ചടങ്ങിൽ രജിസ്‌ട്രേഷൻ
വകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ ശിലാഫലകം അനാച്ഛാദനം ചെയ്തു.
സണ്ണിജോസഫ് എം.എൽ.എ,ജില്ലാ പോലീസ് മേധാവി എം.ഹേമലത, മുഴക്കുന്ന്
പഞ്ചായത്ത് പ്രസിഡന്റ് ടി.ബിന്ദു, തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ്
പി.ശ്രീമതി, ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, ഗ്രാമപഞ്ചായത്ത്
വൈസ്.പ്രസിഡന്റ് വി.വി വിനോദ്, പേരാവൂർ ഡി.വൈ.എസ്.പി അഷറഫ്
തെങ്ങലക്കണ്ടിയിൽ, ഡി.വൈ.എസ്.പി വി.രമേശൻ, നിർമ്മാണ കമ്മിറ്റി ചെയർമാൻ
ടി.എഫ് സബാസ്റ്റ്യൻ, വിനയകുമാർ, കെ.പി അനീഷ്, ടി.വി ജയേഷ്, മുഴക്കുന്ന്
എസ്.ഐ എ.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
കാക്കയങ്ങാട് പുന്നാട് റോഡിൽ നാട്ടുകാർ ജനകീയ കൂട്ടായ്മ രൂപത്ക്കരിച്ച്
വാങ്ങായ 45 സെന്റ് സ്ഥലത്താണ് മുഴക്കുന്ന് പോലീസ് സ്‌റ്റേഷന് കെട്ടിടം
നിർമ്മിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് പോലീസ് സ്‌റ്റേഷന് വേണ്ടി ജനങ്ങൾ
കൂട്ടായ്മ്മ രൂപവത്ക്കരിച്ച് പണം സ്വരൂപിച്ച് സ്ഥലം വാങ്ങി നൽകിയത്.
കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് 2016ൽ കാക്കയങ്ങാട്
ആസ്ഥാനമാക്കി മുഴക്കുന്ന് പോലീസ് സ്‌റ്റേഷൻ അനുവദിച്ചത്.ഇരിട്ടി, പേരാവൂർ
, മട്ടന്നൂർ പോലീസ് സ്‌റ്റേഷൻ പരിധികൾ വിഭജിച്ചാണ് പുതിയ സ്റ്റേ്ഷൻ
അനുവദിച്ചത്. കാക്കയങ്ങാട് ടൗണിൽ പ്രവർത്തനം ആരംഭിച്ച സ്റ്റേഷൻ തുടക്കം
മുതൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സ്റ്റേഷന് സ്വന്തമായൊരു
കെട്ടിടം പണിയാൻ സ്ഥലം കണ്ടെത്തുക എന്നതായിരുന്നു ആദ്യ
വെല്ലുവിളി.ഇതിനായി നാട്ടുകാരും വ്യാപാരികളും മുൻകൈയേടുത്താണ് ജനകീയ
കൂട്ടായ്മ്മ രൂപപ്പെടുത്തിയത്. ഈ കൂട്ടായ്മ്മയാണ് കാക്കയങ്ങാട്
പുന്നാട് റോഡിൽ 45 സെൻറ് സ്ഥലം വാങ്ങി സേനയ്ക്ക് കൈമാറിയത്്. 1.75
കോടിരൂപയ്ക്ക് 7000 സ്‌ക്വയർ ഫീറ്റിൽ രണ്ട് നിലകളിലായാണ്
കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.

ജനകീയ കമ്മിറ്റിക്ക് നാടിന്റെ സ്‌നേഹാദരം
പോലീസ് സ്‌റ്റേഷന് ജനകീയ കൂട്ടായ്മ്മയിൽ സ്ഥലം കണ്ടെത്തി നൽകുന്നതിന്
മുന്നിൽ നിന്നും നയിച്ച മേഖലയിലെ രാഷ്ട്രീയ -സാംസ്‌ക്കാരിക, വ്യാപാര
മേഖലയിലുള്ളവരെ ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു. കക്ഷിരാഷ്ട്രീയത്തിനധീതമായി
ഒന്നിച്ചു നിന്നതിന്റെ ഫലമായിരുന്നു സ്റ്റേഷന്റെ പൂർത്തീകരണം. 45 സെന്റ്
സ്ഥലം കണ്ടെത്തി പണം നൽകി പോലീസിന് നൽകുകയായിരുന്നു ഈ കൂട്ടായ്മ്മ.
മേഖലയിലെ ഏറ്റവും വിസ്തൃതിയുള്ളതും സൗകര്യമുള്ളതുമായ പോലീസ് സ്‌റേഷനായി
മാറാൻ ഇതിലൂടെ മുഴക്കുന്നിന് കഴിഞ്ഞു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
ജനകീയ കമ്മിറ്റി ഭാരവാഹികളെ പൊന്നാട അണിയിച്ച് ആദരിച്ചു. ടി.എഫ്
സബാസ്റ്റ്യൻ, മൂൻഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബുമാസ്റ്റർ, വി.രാജു, എ.കെ
വിനയകുമാർ, ആർ.പി പത്മനാഭൻ, ഒ.ഹംസ, എൻ.വി മുകുന്ദൻ,പി.വിജയൻ, വി.ഷാജി,
ശശിധരൻ, മണികണ്ട്ഠൻ മാസ്റ്റർ, ഷെമീർ സുലൈമാൻ, കെ.ടി ടോമി, ശ്രീനിവാസൻ
മുഴക്കുന്ന്, വി.മുരളീധൻ, ലയിസൺ ഓഫീസർ ബിജുജോസഫ്, എന്നിവരെയാണ്
ആദരിച്ചത്.
പടം
1 – മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്ത മുഴക്കുന്ന് പോലീസ്
സ്‌റ്റേഷന്റെ ശിലാഫലകം അനാച്ഛാദനം രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി
കടന്നപ്പള്ളി രാമചന്ദ്രൻ നിർവ്വഹിക്കുന്നു. സണ്ണിജോസഫ് എം.എൽ.എ സമീപം
2 – പോലീസ് സ്‌റ്റേഷന് കെട്ടിടം പണിയാൻ ജനകീയ കമ്മിറ്റി രൂപവത്ക്കരിച്ച്
സ്ഥലം വാങ്ങി നല്കിയ മേഖലയിലെ പൗരപ്രമുഖരെ ചടങ്ങിൽ ആദരിച്ചപ്പോൾ

Related posts

മകൾക്കൊപ്പം വീട്ടിൽ കാമുകനെ കണ്ടതിന് ശിക്ഷ:വീട്ടിലെത്തിയ അമ്മ മകളെ കഴുത്തുഞെരിച്ചു കൊന്നു

Aswathi Kottiyoor

തൃശൂര്‍ നഗരത്തില്‍ വന്‍ തീപിടിത്തം

Aswathi Kottiyoor

വയനാട്ടിൽ വീണ്ടും കടുവാഭീതി; പുല്‍പ്പള്ളിയില്‍ ആടിനെ കൊലപ്പെടുത്തി, ഭാഗികമായി ഭക്ഷിച്ച നിലയിൽ മൃതദേഹം

Aswathi Kottiyoor
WordPress Image Lightbox