അടുത്തെവിടെങ്കിലും യുവാവിനെ കാണാനില്ല എന്ന പരാതി വന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ശ്രമിച്ചു. അതിനിടയിൽ തന്നെ മൃതശരീരത്തിൽ ഉണ്ടായിരുന്ന ടീ ഷർട്ടിന്‍റെ ബെംഗളൂരു കമ്പനിയിലും അന്വേഷിച്ചു. 1000 ടീഷർട്ടുകളടെ ബാച്ചിൽ 680 എണ്ണമാണ് വിറ്റുപോയതെന്ന് അറിഞ്ഞപ്പോൾ എല്ലാത്തിന്‍റെയും ബില്ല് സംഘടിപ്പിക്കാൻ ശ്രമമായി. അങ്ങനെ ചെന്നൈയിലെ ഒരു മാളിൽ ഭൂമിനാഥൻ എന്ന സുരക്ഷാ ജീവനക്കാരൻ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ടീ ഷർട്ട് വാങ്ങിയതായി കണ്ടെത്തി.ഇതേസമയം തന്നെ ഇയാളെ കാണാനില്ലെന്ന് പറഞ്ഞ് സഹപ്രവർത്തകയും പങ്കാളിയുമായ സ്ത്രീ നന്ദംബാക്കം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്നും സ്ഥരീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭൂമിനാഥനും ദിലീപ് കുമാർ എന്ന മറ്റൊരു സുരക്ഷാ ജീവനക്കാരനും ഒരേ സ്ത്രീയുമായി ബന്ധത്തിലായിരുന്നു എന്ന് പൊലീസ് മനസിലാക്കിയത്.
ഇതേ ചൊല്ലിയുള്ള തർക്കം കാരണം ഡിസംബർ 27ന് ബിഹാറിൽ നിന്ന് വാങ്ങിയ തോക്ക് ഉപയോഗിച്ച് ദിലീപ് ഭൂമിനാഥനെ കൊലപ്പെടുത്തകയും ശരീരഭാഗങ്ങൾ മുറിച്ചുമാറ്റി പലയിടത്തായി ഉപേക്ഷിക്കുകയും ആയിരുന്നു. കൊലപാതകത്തിന്‍റെ തൊട്ടടുത്ത ദിവസം ഇയാൾ ചെന്നൈയിലെ ക്ഷേത്രത്തിൽ പൂജ നടത്തുകയും ശബരിമലയിലെത്തി ദർശനം നടത്തുകയും ചെയ്തുവെന്നും പൊലീസ് പറയുന്നു. മൃതതേഹം ഉപേക്ഷിക്കാൻ ദിലീപിനെ സഹായിച്ച വിഗ്നേഷ് എന്ന മറ്റൊരു സുരക്ഷാ ജീവനക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.