24 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • ജുഡീഷ്യൽ സിറ്റിയൊരുങ്ങുന്നു കളമശ്ശേരിയിൽ, 27 ഏക്കറിൽ; ധാരണ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ
Uncategorized

ജുഡീഷ്യൽ സിറ്റിയൊരുങ്ങുന്നു കളമശ്ശേരിയിൽ, 27 ഏക്കറിൽ; ധാരണ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ

കൊച്ചി: ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി എറണാകുളം കളമശ്ശേരിയിൽ സ്ഥാപിക്കാൻ ധാരണയായി. മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും തമ്മിൽ കൊച്ചിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. മന്ത്രിമാരുടെയും ജഡ്ജിമാരുടെയും സാന്നിധ്യത്തിലുളള സംയുക്ത സ്ഥല പരിശോധന ഈ മാസം 17 ന് നടക്കും. ജുഡീഷ്യൽ സിറ്റിയ്ക്കായി ഇപ്പോൾ കണ്ടെത്തിയ 27 ഏക്കർ സ്ഥലത്തിന് പുറമേ ആവശ്യമെങ്കിൽ കൂടുതൽ സ്ഥലം ഏറ്റെടുക്കും. ഹൈക്കോടതിയ്ക്ക് പുറമേ, ജു‍ഡീഷ്യൽ അക്കാദമി, മീ‍ഡിയേഷൻ സെന്‍റർ തുടങ്ങിയവയും ജു‍ഡീഷ്യൽ സിറ്റിയിൽ ഉണ്ടാകും. ഹൈക്കോടതി മാറ്റത്തിനെതിരെ അഭിഭാഷക കൂട്ടായ്മ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കൊച്ചി നഗരത്തിലെ നിലവിലെ ഹൈക്കോടതി സമുച്ചയത്തിന് സ്ഥല പരിമിതി ഉളളതിനാലാണ് പുതിയ ജൂ‍ഡീഷ്യൽ സിറ്റിയ്ക്കായി കഴിഞ്ഞ നവംബറിൽ ആലോചന തുടങ്ങിയത്.

Related posts

രാഹുൽ ഗാന്ധിയെ വിമർശിച്ച് പ്രധാനമന്ത്രി, ‘കേരള മുഖ്യമന്ത്രിയെ ജയിലിലടക്കാൻ ആവശ്യപ്പെടുന്നത് ഇരട്ടത്താപ്പ്’

Aswathi Kottiyoor

കോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന് യുഡിഎഫ്

Aswathi Kottiyoor

അധ്യാപക ഒഴിവ്

Aswathi Kottiyoor
WordPress Image Lightbox