24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കേരള ബജറ്റ് 2024: സംസ്ഥാനത്ത് മദ്യവില വര്‍ധിക്കും; ക്ഷേമപെൻഷൻ ഉയര്‍ത്തിയില്ല, കുടിശിക കൊടുത്തു തീര്‍ക്കും
Uncategorized

കേരള ബജറ്റ് 2024: സംസ്ഥാനത്ത് മദ്യവില വര്‍ധിക്കും; ക്ഷേമപെൻഷൻ ഉയര്‍ത്തിയില്ല, കുടിശിക കൊടുത്തു തീര്‍ക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില കൂടും. അടുത്ത സാമ്പത്തിക വര്‍ഷത്തിലാണ് വര്‍ധന നടപ്പാക്കുക. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിനാണ് വില വര്‍ധിപ്പിക്കുന്നത്. ഇവയുടെ എക്സൈസ് തീരുവ ലിറ്ററിന് 10 രൂപയാണ് കൂട്ടിയത്. ഗൽവനേജ് ഫീസിനത്തിൽ 200 കോടി രൂപ സമാഹരിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. അതേസമയം സംസ്ഥാനത്ത് നിലവിൽ നൽകുന്ന 1600 രൂപ ക്ഷേമപെൻഷൻ ഉയര്‍ത്തില്ലെന്ന് മന്ത്രി പറഞ്ഞു. കുടിശിക ഇനത്തിൽ കൊടുത്ത് തീര്‍ക്കാനുള്ള പെൻഷൻ തുക അടുത്ത സാമ്പത്തിക വര്‍ഷം മുതൽ കൊടുത്തു തീര്‍ക്കും. പെൻഷൻ സമയബന്ധികമായി നൽകാൻ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് പറ‌ഞ്ഞ മന്ത്രി, അടുത്ത സാമ്പത്തിക വർഷം പെൻഷൻ സമയബന്ധിതമാക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

ഓസ്ട്രേലിയയില്‍ കടലില്‍ മുങ്ങി മരിച്ച മലയാളി യുവതികളില്‍ രണ്ടാമത്തെയാൾ കോഴിക്കോട് സ്വദേശി

Aswathi Kottiyoor

കൊച്ചിയിൽ മതമേലധ്യക്ഷന്‍മാരെ കാണാൻ‌ മോദി, 8 പേര്‍ക്ക് ക്ഷണം; റോഡ് ഷോ നീളും

Aswathi Kottiyoor

തിരുവനന്തപുരത്ത് വിചാരണയ്ക്ക് കൊണ്ടുവന്ന പ്രതികൾ പരസ്പരം ആക്രമിച്ചു

Aswathi Kottiyoor
WordPress Image Lightbox