23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കുറവുകളെക്കുറിച്ച് ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്, സാഹിത്യോത്സവം നടത്താനുള്ള മൂലധനം കുറവായിരുന്നു’ : കെ.സച്ചിദാനന്ദൻ
Uncategorized

കുറവുകളെക്കുറിച്ച് ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്, സാഹിത്യോത്സവം നടത്താനുള്ള മൂലധനം കുറവായിരുന്നു’ : കെ.സച്ചിദാനന്ദൻ

സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവത്തിലെ യാത്രാപ്പടി വിവാദത്തിൽ വീണ്ടും വിശദീകരണവുമായി അധ്യക്ഷൻ കെ.സച്ചിദാനന്ദൻ. സാഹിത്യോത്സവത്തിലെ കുറവുകളെക്കുറിച്ച് നല്ല ബോധ്യമുണ്ട് കെ സച്ചിദാനന്ദൻ പറഞ്ഞു.സാഹിത്യോത്സവം നടത്താനുള്ള മൂലധനം കുറവായിരുന്നെന്ന് കെ.സച്ചിദാനന്ദൻ പറഞ്ഞു. 500 ലേറെ സാഹിത്യകാരന്മാരെ വിളിച്ചുകൂട്ടി നൂറിലേറെ സെഷനുകൾ നടത്താൻ തികയുന്നതായിരുന്നില്ല മൂലധനം. ജെഎൽഎഫ്, കെഎൽഎഫ് തുടങ്ങി ഇന്ത്യയിലെ ഒരു ഫെസ്റ്റിവലും എഴുത്തുകാർക്ക് ഒരു പ്രതിഫലവും നൽകുന്നില്ല. ചിലവ് ചുരുക്കിയാലും പ്രതീകാത്മകമായി എന്തെങ്കിലും പങ്കാളികൾക്ക് നൽകാൻ ആയിരുന്നു കമ്മിറ്റിയുടെ ശ്രമം. യാത്രപ്പടിയിൽ ഓഫീസ് തലത്തിൽ ഉണ്ടായ ചില പ്രശ്‌നങ്ങൾ പരിഹരിക്കുന്നുണ്ടെന്നും കെ സച്ചിദാനന്ദൻ വിശദീകരിച്ചു.

കുറവുകളെ വിലയിരുത്താൻ യോഗം ചേരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

തകർന്ന പാൽചുരം റോഡിൽ പ്രതിഷേധവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത

Aswathi Kottiyoor

പേരാവൂരിൽ കാർ കലുങ്കിലിടിച്ച് മറിഞ്ഞ് ആറു പേർക്ക് പരിക്ക്

Aswathi Kottiyoor

ആര് അനുവാദം നൽകിയില്ലെങ്കിലും കോഴിക്കോട്ട് പലസ്തീന്‍ റാലി നടത്തും ,സിപിഎമ്മിന് ഇരട്ടത്താപ്പെന്ന് കോണ്‍ഗ്രസ്

Aswathi Kottiyoor
WordPress Image Lightbox