22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കുമെന്ന് ധനമന്ത്രി; വിദേശ സര്‍വകലാശാലകളുടെ ക്യാമ്പസുകള്‍ ഇവിടെ ആരംഭിക്കുന്നതും ആലോചനയില്‍
Uncategorized

കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കുമെന്ന് ധനമന്ത്രി; വിദേശ സര്‍വകലാശാലകളുടെ ക്യാമ്പസുകള്‍ ഇവിടെ ആരംഭിക്കുന്നതും ആലോചനയില്‍

ഉന്നത വിദ്യാഭ്യാസ ഹബ്ബായി കേരളത്തെ മാറ്റാന്‍ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര നയം രൂപീകരിക്കുമെന്ന് ബജറ്റ് അവതരണവേളയില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലും നിക്ഷേപം സ്വീകരിക്കുമെന്ന് മന്ത്രി പറയുന്നു. ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് വായ്പയെടുക്കാന്‍ അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു.എപിജെ അബ്ദുള്‍ കലാം സര്‍വകലാശാലയ്ക്ക് 10 കോടി അനുവദിച്ചു. ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് സ്ഥിരം സ്‌കോളര്‍ഷിപ്പിനായി 10 കോടി അനുവദിച്ചു. ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് സ്ഥിരം സ്‌കോളര്‍ഷിപ്പിനായി 10 കോടി രൂപയും അനുവദിച്ചു. ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍ ആരംഭിക്കും. ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദം ചെയ്യുന്നവര്‍ക്ക് ഓക്‌സഫഡില്‍ പിഎച്ച്ഡിയ്ക്ക് അവസരമൊരുക്കും.ഉന്നത വിദ്യാഭ്യാസ രംഗം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സമഗ്രനയപരിപാടികള്‍ നടത്തുമെന്ന് ധനമന്ത്രി പറഞ്ഞു. വിദേശ സര്‍വകലാശാലകളുടെ ക്യാമ്പസുകള്‍ ഇവിടെ ആരംഭിക്കുന്നത് ആലോചിക്കും. കേരളത്തില്‍ സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കാന്‍ നടപടിയെടുക്കും.

Related posts

ടി.വി പ്രശാന്ത് വീണ്ടും ഡ്യൂട്ടിക്കെത്തി; 10 ദിവസത്തേക്ക് അവധി അപേക്ഷ നൽകി മടങ്ങി

Aswathi Kottiyoor

ഇന്ത്യയിൽ സര്‍ക്കാർ മേഖലയില്‍ എയിംസിൽ മാത്രമുള്ള വിഭാഗം ഇനി എസ്എടിയിലും; ആരോഗ്യ രംഗത്ത് കേരളത്തിന്‍റെ കുതിപ്പ്

Aswathi Kottiyoor

വനംവകുപ്പിനെതിരായ തെളിവുകള്‍ ഫോണിലുണ്ടായിരുന്നു, ഫോണ്‍ പൊലീസ് എറിഞ്ഞുപൊട്ടിച്ചു; റൂബിന്‍ കോടതിയില്‍

Aswathi Kottiyoor
WordPress Image Lightbox