23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • വയനാട് പേരിയയിൽ നിന്നും ആടുകളെ മോഷ്ടിച്ച കേസിൽ അടയ്ക്കാത്തോട് സ്വദേശികളായ നാലുപേർ റിമാൻഡിൽ
Uncategorized

വയനാട് പേരിയയിൽ നിന്നും ആടുകളെ മോഷ്ടിച്ച കേസിൽ അടയ്ക്കാത്തോട് സ്വദേശികളായ നാലുപേർ റിമാൻഡിൽ

പേര്യ വട്ടോളി, മുള്ളൽ പ്രദേശങ്ങളിൽ നിന്നും ആടുകളെ പല തവണയായി മോഷ്ടിച്ച സംഘം തലപ്പുഴ പോലീസിൻ്റെ പിടിയിലായി.
കേളകം അടക്കാത്തോട്. സ്വദേശികളായ സക്കീർ , ബേബി, ജാഫർ , ഇബ്രാഹിം എന്നിവരെയാണ് തലപ്പുഴ പോലീസ് ഇൻസ്പെക്ടർ എസ് അരുൺ ഷായും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് സംഘം പേര്യ ഭാഗത്ത് നിന്നും ആടുകളെ മോഷ്ടിക്കാൻ തുടങ്ങിയത്. പരാതിയെ തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് മോഷണത്തിനുപയോഗിച്ച വാഹനങ്ങൾ തിരിച്ചറിഞ്ഞു. ഇക്കാര്യത്തെ പറ്റി സൂചന ലഭിച്ച പ്രതികൾ ഇടനിലക്കാരെ വെച്ച് ഒത്ത് തീർപ്പിനായി ശ്രമം ആരംഭിച്ചു. എന്നാൽ പോലീസ് തന്ത്രപൂർവ്വം ഒത്ത് തീർപ്പിനെന്ന പോലെ വിളിച്ചു വരുത്തി പ്രതികളെ വലയിലാക്കുകയായിരുന്നു. മോഷണത്തിനു പയോഗിച്ച ഓട്ടോറിക്ഷയും, ഗുഡ്സ് വാഹനവും കസ്റ്റഡിയിലെടുത്തു. കുടുംബശ്രീ ലോണിലൂടെയും മറ്റും ജീവിത മാർഗം കണ്ടെത്തുന്നതിനായി ആടുകളെ വാങ്ങി പോറ്റുന്ന സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളിൽ നിന്നുമാണ് ഇവർ ആടുകളെ മോഷ്ടിച്ചത്. ഇവർ മറ്റിടങ്ങളിൽ നിന്നും മോഷണം നടത്തിയിട്ടുണ്ടോയെന്നുള്ള കാര്യവും മറ്റും പോലീസ് അന്വേഷിച്ച് വരികയാണ്. എസ്.ഐ വിമൽ ചന്ദ്രൻ , എസ് സി പികമാരായ ഏ ആർ സനിൽ, വി കെ രഞ്ജിത്ത്, സി പി ഒ അൽത്താഫ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.

Related posts

94.41 % കാർഡ്‌ ഉടമകളും ഓണക്കിറ്റ്‌ വാങ്ങി

Aswathi Kottiyoor

സ്വകാര്യ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്നത് ഒന്നും രണ്ടുമല്ല, 3500 കിലോ റേഷനരി; മിന്നൽ റെയ്ഡിൽ കുടുങ്ങി.

Aswathi Kottiyoor

ടെറസിലെ ചാക്കിൽ മൃതദേഹഭാഗങ്ങൾ, പൊലീസ് എത്തിയപ്പോൾ കാണാതായി, പിന്നാലെ ചവറ്റുകൂനയിൽ, 35കാരൻ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox