ജില്ലയിലെ മുഴുവന്‍ ക്ഷീര സഹകരണ സംഘങ്ങളെ ഹരിതവും ശുചിത്വവുമുള്ള സ്ഥാപനങ്ങളാക്കി മാറ്റുന്നത് ലക്ഷ്യമിട്ട ക്യാമ്പയിന്റെ ആദ്യഘട്ടമായ ക്ഷീരസംഘം-ഹരിതസംഘം ക്യാമ്പയിന്‍ സര്‍വ്വെ പൂര്‍ത്തിയായി. 2023 നവംബര്‍ 26 നാണ് സര്‍വ്വെ തുടങ്ങിയത്.ക്ഷീര വികസന വകുപ്പ്, ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സര്‍വെ നടത്തിയത്. ക്ഷീര സഹകരണ സംഘങ്ങള്‍ ശുചിത്വവും ഹരിതവുമായ സ്ഥാപനങ്ങളായി മാറ്റുന്നതിനുള്ള വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നേരത്തേ ക്ഷീര സംഘങ്ങള്‍ക്ക് നല്കിയിരുന്നു.
പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണം, ക്ഷീര സ്ഥാപന ശുചിത്വം, ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലാണ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കിയിരുന്നത്. നേരിട്ടുള്ള പരിശോധനയില്‍ ലഭിക്കുന്ന സ്‌കോറിന്റെ അടിസ്ഥാനത്തില്‍ സംഘങ്ങള്‍ക്ക് എ പ്ലസ് ,എ, ബി,എന്നീ ഗ്രേഡുകളാണ് നല്‍കിയത്.