24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ജനപ്രിയ പ്രഖ്യാപനങ്ങളില്ല, കര്‍ഷക‍ര്‍ക്കും നിരാശ; മൂന്നാമതും അധികാരമെന്ന പ്രതീക്ഷ പറഞ്ഞ് 58 മിനിറ്റിൽ അവതരണം!
Uncategorized

ജനപ്രിയ പ്രഖ്യാപനങ്ങളില്ല, കര്‍ഷക‍ര്‍ക്കും നിരാശ; മൂന്നാമതും അധികാരമെന്ന പ്രതീക്ഷ പറഞ്ഞ് 58 മിനിറ്റിൽ അവതരണം!

ദില്ലി: ജനപ്രിയ പദ്ധതി പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ്. ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കപ്പെട്ട ആദായ നികുതി പരിധിയില്‍ ഒരു മാറ്റവില്ല. നേട്ടങ്ങള്‍ എണ്ണമിട്ട ധനമന്ത്രി സര്‍ക്കാര്‍ തുടരുമെന്ന പ്രതീക്ഷ മുന്‍പോട്ട് വച്ചാണ് ബജറ്റവതരണം പൂര്‍ത്തിയാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചത് ധനമന്ത്രിയും പറഞ്ഞു വെക്കുകയായിരുന്നു. സര്‍ക്കാര്‍ മൂന്നാമതും അധികാരത്തില്‍ വരുമെന്ന പ്രതീക്ഷയിലായിരുന്നു ബജറ്റ് അവതരണം. 58 മിനിട്ടുകൊണ്ട് അവസാനിപ്പിച്ച ബജറ്റില്‍ പറഞ്ഞതിലേറെയും കഴിഞ്ഞ പത്ത് വര്‍ഷത്തെ നേട്ടങ്ങളായിരുന്നു.

2047 ഓടെ വികസിത ഭാരതം ലക്ഷ്യമിടുന്നുവെന്നും വനിത ശാക്തീകരണത്തിന് മുന്‍ തൂക്കം നൽകുമെന്നും പറയന്നു. സ്വയം സഹായ സംഘങ്ങളിലൂടെ 9 കോടിയോളം വനിതകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി തുടരും, അടിസ്ഥാന സൗകര്യത്തിനായി 11 ലക്ഷം കോടി വിലയിരുത്തും, അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 2 കോടി വീടുകള്‍ കൂടി നിര്‍മ്മിക്കും, പുതിയ വിമാനത്താവളങ്ങള്‍ക്ക് അനുമതി നല്‍കും, നിലവിലുള്ളവ നവീകരിക്കും മൂന്ന് റയിൽവേ ഇടനാഴികള്‍ യാഥാര്‍ത്ഥ്യമാക്കും, നാല്‍പതിനായിരം ബോഗികള്‍ വന്ദേ ഭാരത് നിലവാരത്തിലാക്കുമെന്നുമാണ് പ്രഖ്യാപനങ്ങൾ. തെരഞ്ഞെടുപ്പ് മുന്‍പിലുണ്ടെങ്കിലും ആദായ നികുതിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നിലവിലെ നിരക്കുകള്‍ തുടരും. കോര്‍പ്പറേറ്റ് നികുതിയിലും മാറ്റം വരുത്തില്ല.

Related posts

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിന്ന ചരൾ സ്വദേശിയായ യുവാവ് മരിച്ചു

കൊട്ടിയൂർ വൈശാഖ മഹോത്സവം; കൊട്ടിയൂരിൽ കനത്ത പൊലീസ് സുരക്ഷ ഒരുക്കും

Aswathi Kottiyoor

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം; ഗൂഢാലോചന ഉണ്ടെങ്കിൽ കണ്ടെത്തണം, തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

Aswathi Kottiyoor
WordPress Image Lightbox