20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • ആദായ നികുതി പരിധിയിൽ മാറ്റമില്ല; മധ്യവർഗത്തിന് നിരാശ
Uncategorized

ആദായ നികുതി പരിധിയിൽ മാറ്റമില്ല; മധ്യവർഗത്തിന് നിരാശ

ദില്ലി: ആറാമത്തെ ബജറ്റിൽ നികുതി സ്ലാബുകളിൽ മാറ്റം വരുത്താതെ ധനമന്ത്രി നിർമ്മല സീതാരാമൻ. കഴിഞ്ഞ പത്ത് വർഷത്തിലെ നേട്ടങ്ങൾ എണ്ണി പറഞ്ഞ ധനമന്ത്രി ഇടക്കാല ബജറ്റിൽ വലിയ പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ല. സമ്പൂർണ ബജറ്റ് അല്ലാത്തതിനാൽ തന്നെ ഇതൊരു പ്രകടന പത്രിക മാത്രമായാണ് കണക്കാക്കുന്നത്.ഏപ്രിൽ-മെയ് മാസങ്ങളിൽ സർക്കാർ പൊതുതെരഞ്ഞെടുപ്പിനെ ഇടക്കാല ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. വരുന്ന സർക്കാർ ജൂലൈയിൽ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കും.

തങ്ങളുടെ നികുതി വെട്ടിപ്പ് കുറയ്ക്കാൻ ഉതകുന്ന ചില ആദായ നികുതി പരിഷ്കാരങ്ങൾക്കായി മധ്യവർഗം ആകാംക്ഷയോടെ കാത്തിരുന്നിരുന്നു. സെക്ഷൻ 80 സി, സെക്ഷൻ 80 ഡി തുടങ്ങിയ വിവിധ വിഭാഗങ്ങൾക്ക് കീഴിൽ ലഭ്യമായ ചില നികുതി ഇളവ് പരിധികളിൽ വർദ്ധനവുണ്ടാകുമെന്നാണ് മധ്യവർഗം പ്രതീക്ഷിച്ചത്.

കയറ്റുമതി തീരുവ ഉൾപ്പെടെ പ്രത്യക്ഷവും പരോക്ഷവുമായ നികുതികൾക്ക് ഒരേ നികുതി നിരക്കുകൾ നിലനിർത്താൻ ആണ് ധനമന്ത്രി നിർദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വലിയ പരിവർത്തനത്തിന് സാക്ഷ്യം വഹിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. സർക്കാർ വലിയ വെല്ലുവിളികളെ അതിജീവിച്ചതായി അവർ പറഞ്ഞു

Related posts

ലോഡ് ഷെഡിംഗ് വരുമോ? കടുത്ത നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, നിര്‍ണായക യോഗം ഇന്ന്

Aswathi Kottiyoor

പള്ളിത്തർക്കം: സർക്കാരിൽ നിന്ന് നീതി കിട്ടുന്നില്ല, ഒരു വിഭാ​ഗത്തിന് വേണ്ടി നിലപാടെടുക്കുന്നു: ഓർത്തഡോക്സ് സഭ

Aswathi Kottiyoor

തൃശൂരിൽ റെയിൽവെ ട്രാക്കിൽ വെള്ളക്കെട്ട്; ഇന്നത്തെ 4 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Aswathi Kottiyoor
WordPress Image Lightbox