23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • വണ്ടിപ്പെരിയാര്‍ കേസിലെ പ്രതിയെ വെറുതെ വിട്ട നടപടി; നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം
Uncategorized

വണ്ടിപ്പെരിയാര്‍ കേസിലെ പ്രതിയെ വെറുതെ വിട്ട നടപടി; നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

വണ്ടിപെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ട നടപടി നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വീഴ്ചയെ തുടർന്നാണ് പ്രതി കുറ്റവിമുക്തനാക്കപ്പെട്ടതെന്നാണ് ആരോപണം. സണ്ണി ജോസഫ് എംഎൽഎയാകും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുക

തെളിവുകളുടെ അഭാവത്തിലായിരുന്നു വിചാരണ കോടതി പ്രതിയെ വെറുതെ വിട്ടത്. എന്നാല്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ വിശകലനം ചെയ്യുന്നതില്‍ വിചാരണ കോടതി പരാജയപ്പെട്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ പറയുന്നത്. അര്‍ജുനെതിരെ പൊലീസ് ചുമത്തിയ ബലാത്സംഗം, കൊലപാതകം ഉള്‍പ്പടെ ഒരു കുറ്റവും പ്രോസിക്യൂഷന് തെളിയിക്കാനായിരുന്നില്ല.

2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറ് വയസുകാരിയെ കഴുത്തില്‍ ഷാള്‍ കുരുക്കി കൊല ചെയ്തത്. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുനാണ് കൃത്യം ചെയ്തതെന്ന് പോലീസ് കണ്ടെത്തിയതും ഇയാളെ അറസ്റ്റ് ചെയ്തതും.

Related posts

മണിപ്പുർ കലാപം: കൊല്ലപ്പെട്ടവർ 60, പരുക്കേറ്റത് 231 പേർക്ക്; 1,700 വീടുകൾക്കു തീയിട്ടു

മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാൻ ശ്രമം’; ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം കെ സ്റ്റാലിൻ

Aswathi Kottiyoor

ആരോഗ്യമന്ത്രിയുടെ ഓഫീസിലെ കോഴ; സെക്രട്ടേറിയറ്റിലെ ദൃശ്യങ്ങളിൽ ഹരിദാസും ബാസിതും, പണം കൈമാറുന്ന ദൃശ്യങ്ങളില്ല

Aswathi Kottiyoor
WordPress Image Lightbox