26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ‘അപൂർവ്വങ്ങളിൽ അപൂർവ്വം’; അങ്കമാലി മൂക്കന്നൂർ കൂട്ടക്കൊലക്കേസിൽ പ്രതി ബാബുവിന് വധ ശിക്ഷ
Uncategorized

‘അപൂർവ്വങ്ങളിൽ അപൂർവ്വം’; അങ്കമാലി മൂക്കന്നൂർ കൂട്ടക്കൊലക്കേസിൽ പ്രതി ബാബുവിന് വധ ശിക്ഷ

കൊച്ചി: അങ്കമാലി മൂക്കന്നൂർ കൂട്ടക്കൊലക്കേസിൽ പ്രതി ബാബുവിന് വധശിക്ഷ. സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് വധ ശിക്ഷ വിധിച്ചത്. മറ്റ് രണ്ട് കൊലപാതകത്തിൽ ഇരട്ട ജീവപര്യന്തം തടവും പ്രതി അനുഭവിക്കണം. കേസിലെ വിവിധ വകുപ്പുകളിൽ നാല് ലക്ഷത്തി പതിനായിരം രൂപ പിഴയും ബാബു അടക്കണം. ബാബുവിനെതിരെ കൊലപാതകവും കൊലപാതക ശ്രമവും അടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി പറഞ്ഞിരുന്നു. പ്രതിയായ ബാബു സഹോദരൻ ശിവൻ, ഭാര്യ വൽസല, മകൾ സ്മിത എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് കോടതി പറഞ്ഞു. സ്മിതയെ കൊലപ്പെടുത്തിയ രീതി ഭയാനകമായിരുന്നു. 35ഓളം വെട്ടുകളാണ് സ്മിതയുടെ ശരീരത്തിലുണ്ടായിരുന്നത്. കൊലപാതക രീതി കണക്കിലെടുത്താണ് ബാബുവിന് വധശിക്ഷ വിധിച്ചത്. ഫെബ്രുവരി 11 നായിരുന്നു കൊലപാതകം. കുടുംബവഴക്കിനെ തുടർന്നാണ്​ ജ്യേഷ്ഠ സഹോദരനെയും ഭാര്യയേയും മകളേയും ബാബു വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണം തടയാന്‍ ശ്രമിച്ച മകളുടെ മകനെയും ഇയാൾ വെട്ടിയിരുന്നു. കൊലപതാകത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിന്നീട്​ പിടികൂടുകയായിരുന്നു.

Related posts

ലാബിൽ നിന്ന് മൊബൈൽ പിടിച്ചു, എച്ച്ഒഡിയുടെ ശകാരം, പിന്നാലെ ആത്മഹത്യ’; ശ്രദ്ധയുടെ മരണം, കോളേജിനെതിരെ കുടുംബം

Aswathi Kottiyoor

ഉദ്ഘാടനത്തിനൊരുങ്ങി മലനാട് മലബാർ റിവർ ക്രൂസ് പദ്ധതി

Aswathi Kottiyoor

കൊട്ടിയൂര്‍: വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന കേസിൽ ബന്ധുകൂടിയായ പ്രതി അറസ്റ്റിൽ.

Aswathi Kottiyoor
WordPress Image Lightbox