22.9 C
Iritty, IN
June 23, 2024
  • Home
  • Uncategorized
  • കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് ഉത്സവത്തിനിടെ ആനയിടഞ്ഞു
Uncategorized

കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് ഉത്സവത്തിനിടെ ആനയിടഞ്ഞു

കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് ഉത്സവത്തിനിടെ ആനയിടഞ്ഞു. പടിഞ്ഞാറെ വെമ്പല്ലൂർ കൂനിയാറ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലാണ് ആന ഇടഞ്ഞത്. ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.പുത്തൂർ ഗജേന്ദ്രൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിന് ശേഷം ചമയങ്ങൾ അഴിക്കുന്നതിനിടയിലായിരുന്നു സംഭവം. ക്ഷേത്രത്തിന് മുന്നിലെ ഉത്സവപ്പന്തൽ ആന കുത്തിമറിച്ചിട്ടു. ഉടൻ തന്നെ പാപ്പാൻമാർ ചേർന്ന് ആനയെ ക്ഷേത്രവളപ്പിലുള്ള മരത്തിൽ തളച്ചു. കഴിഞ്ഞ ദിവസം കുന്നംകുളത്തും ഇതേ ആന ഇടഞ്ഞിരുന്നു.

Related posts

കുമ്മായം നല്കേണ്ടതിന് പകരം ഗുണനിലവാരം കുറഞ്ഞ ഡോളോമേറ്റ് നല്കി കർഷകരെ വഞ്ചിച്ചതായി പരാതി

Aswathi Kottiyoor

*വി ജോയ്‌ സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി.* തിരുവനന്തപുരം > വി ജോയിയെ സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. .

Aswathi Kottiyoor

ജോലി കഴിഞ്ഞ് വന്ന ഭാര്യയെ ഇടവഴിയിലിട്ട് വെട്ടിക്കൊല്ലാൻ ശ്രമം, കൊച്ചിയിൽ ഭർത്താവിന് 7 വർഷം തടവ് ശിക്ഷ

Aswathi Kottiyoor
WordPress Image Lightbox