26.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • വിഴിഞ്ഞം തുറമുഖത്തെ 2000 ലിറ്റര്‍ ഇന്ധന മോഷണം: ഓയില്‍ ടാങ്കര്‍ തൊഴിലാളികള്‍ പിടിയില്‍
Uncategorized

വിഴിഞ്ഞം തുറമുഖത്തെ 2000 ലിറ്റര്‍ ഇന്ധന മോഷണം: ഓയില്‍ ടാങ്കര്‍ തൊഴിലാളികള്‍ പിടിയില്‍

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ മേഖലയിലെ ഇന്ധനക്കടത്തുമായി ബന്ധപ്പെട്ട് ടാങ്കര്‍ ജീവനക്കാരായ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. ബീഹാര്‍ സ്വദേശികളായ പിന്റുകുമാര്‍ (30), ചന്ദ്രന്‍കുമാര്‍ (31), കൃഷ്ണ പ്രസാദ് (53) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.

കൊച്ചിയില്‍ നിന്ന് ഡീസല്‍, വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ സ്ഥലത്തെത്തിച്ച് ബോട്ടുകള്‍ക്കും ടഗ്ഗുകള്‍ക്കും ബാര്‍ജുകള്‍ക്കും വിതരണം നടത്തുന്ന ഓയില്‍ ടാങ്കറിലെ തൊഴിലാളികളാണിവര്‍. ലക്ഷക്കണക്കിന് ലിറ്റര്‍ ഡീസല്‍ കൊണ്ടുവരുന്ന ടാങ്കറില്‍ നിന്ന് രഹസ്യമായി ഇടത്തരം ബാരലുകളില്‍ ഡീസല്‍ നിറച്ച് കടലില്‍ വച്ച് തന്നെ പ്രദേശവാസികളായ ചിലര്‍ക്ക് മറിച്ച് വില്‍ക്കുകയായിരുന്നു ഇവരെന്ന് പൊലീസ് പറഞ്ഞു.

Related posts

നിയന്ത്രണം നഷ്ടപ്പെട്ട ബസ് ക്ഷേത്ര ഓഫീസിലേക്ക് പാഞ്ഞു കയറി

Aswathi Kottiyoor

പൊതുജനാരോഗ്യ ബിൽ ഒപ്പിടാതെ ഗവർണർ ;

Aswathi Kottiyoor

‘കളക്ടറുടേത് ശുദ്ധ വിവരക്കേട്, 2300 കയ്യേറ്റമെന്ന് റിപ്പോർട്ട് കൊടുത്ത മഹതിയാണ് ജില്ല കളക്ടർ’; എംഎം മണി

Aswathi Kottiyoor
WordPress Image Lightbox